മുറപ്പെണ്ണ്: ഭാഗം 40
രചന: മിത്ര വിന്ദ
“സേതുവേട്ടന് ഇത്രയും സെറ്റപ്പ് ഉണ്ടായിരുന്നോ…. ”
മടങ്ങും വഴി അവൾ ചോദിച്ചു.
“പിന്നെ… അതുകൊണ്ട് അല്ലെ നിന്റെ അച്ഛൻ എന്നെ കൊണ്ട് നിന്നെ വേളി കഴിപ്പിച്ചത്..
“ഓഹ്.. അങ്ങനെ……. അതിരിക്കട്ടെ ഈ ജോലി കളഞ്ഞു ഏട്ടൻ നാട്ടിലേക്ക് വരുമോ… ”
“അതിനെ കുറിച്ച് ഇനിയും ആലോചിക്കണം മോളേ ”
“അയ്യോ അതെന്താ….. ”
“നി തന്നെ എന്നോട് പറഞ്ഞല്ലേ ഇപ്പോൾ എന്റെ സെറ്റപ്പ്…. നാട്ടിൽ വന്നാൽ ഈ setup കിട്ടുമോ ”
“ഒക്കെ ശരിയായിരിക്കും…. പക്ഷെ അപ്പച്ചി…. ”
“വരട്ടെ നോക്കാം
“നിനക്ക് ഈ നാട് ഒക്കെ ഇഷ്ടം ആയോ… ”
“അതിന് ഇങ്ങട് വന്നത് അല്ലെ ഒള്ളു… നോക്കട്ടെ….. ”
ഫ്ലാറ്റിൽ എത്തി കഴിഞ്ഞു പദ്മ അവളുടെ അച്ഛനെയും അമ്മയെയും ഒക്കെ ഫോൺ വിളിച്ചു.
അപ്പച്ചിയോടും സംസാരിച്ചു.
കുളി ഒക്കെ കഴിഞ്ഞു അവൾ വന്നു കിടന്നു.
സേതു പിന്നെയും കുറേ ഏറെ വർക്ക് ഒക്കെ ചെയ്ത് ഇരുന്നു..
അവൻ late ആയിട്ട് ആണ് കിടക്കുന്നത്.
ഒരു പൂച്ചകുട്ടിയെ പോലെ ചുരുണ്ടുകൂടി കിടക്കുക ആണ് പദ്മ.
അവൻ ആ കിടപ്പ് നോക്കി ചിരിച്ചു.
എപ്പോൾ വായ തുറന്നാലും എന്റെ സേതുവേട്ടൻ എന്റെ സേതുവേട്ടൻ ഈ ഒരു വാചകം ഒള്ളു അവൾക്ക് എന്ന് അവൻ ഓർത്തു.
സേതു അവളെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു..
അവൾക്ക് വേണ്ടത് എല്ലാം അവൻ അവൾക്ക് വാങ്ങി കൊടുത്ത്..
എന്നാലും അവൾ ഒരുപാട് ആഡംബരത്തിൽ ഒന്നും അല്ല കെട്ടോ ജീവിച്ചത്..
.ദിവസങ്ങളും മാസങ്ങളും മുന്നോട്ട് പോയി..
പദ്മ ഒരു അസ്സൽ കുടുംബിനി ആയി മാറി..
കാർത്തിക്കും മീരയും അവരുട കുഞ്ഞും ഒക്കെ ആണ് പദ്മയുടെ ലോകം..
ആഴ്ചയിൽ ഒന്ന് വെച്ച് പദ്മയെയും കൊണ്ട് അവൻ കറങ്ങാൻ പോകും..
യാതൊരു ദുശീലവും ഇല്ലാത്ത ഒരു ചെറുപ്പക്കാരൻ ആണ് സേതു..
എല്ലാവർക്കും അവനെയും വളരെ കാര്യം ആണ്.
അവന്റെ കമ്പനിയിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ aആയി മാറി അവൻ.
ഇത്രയും നല്ല ഒരു ജീവിതം കിട്ടിയതിൽ പദ്മയ്ക്ക് ഈശ്വരനോട് നന്ദി പറയാൻ മാത്രം നേരം ഒള്ളു..
അവളും ഒരുപാട് സന്തോഷവതി ആണ്..
ഒരു തരത്തിലും ഉള്ള ഒരു ടെൻഷൻ ഇല്ല അവൾക്ക്..
ജീവിതം മെല്ലെ ആസ്വദിച്ചു അവർ ജീവിക്കുക ആണ്.
ഇടയ്ക്ക് അവൾ തനിച്ചു ഇരിക്കുമ്പോൾ sidhuvine ഓർക്കും..
സാറിന്റെ കല്യാണം കഴിഞ്ഞോ ആവോ…. എന്നിരുന്നാലും സാറും സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് ആണ് അവളുടെയും പ്രാർത്ഥന..
പക്ഷെ…. പക്ഷെ… തന്റെ.. തന്റെ സേതുവേട്ടന്… ഏട്ടനെ കൂടാതെ തനിക്ക് ഒരു നിമിഷം പോലും ഇല്ല എന്ന് അവൾ ഓർത്തു…
ആ ശബ്‌ദം കേൾക്കാതെ,ആ സാമിപ്യം ഇല്ലാണ്ട് തനിക്ക് പറ്റില്ല..
ഏട്ടൻ ഇടയ്ക്ക് അവളോട് പറഞ്ഞതാണ് നാട്ടിൽ പോയിട്ട് നി വരൂ എന്ന്….
പക്ഷെ ഏട്ടൻ ഇല്ലാണ്ട് തനിക്ക് പറ്റുല്ല…
ഏട്ടനെ കൂടാതെ തനിക്കു പറ്റുല്ല…
അങ്ങനെ ഉള്ളപ്പോൾ താൻ ഒറ്റയ്ക്ക് നാട്ടിൽ പോകാനോ… ഒരിക്കലും ഇല്ല..
മാസങ്ങൾ കടന്നു പോയി..
“സേതുവേട്ടാ… നമ്മൾക്ക് എത്രയും പെട്ടന്ന് ഒരു കുഞ്ഞു വേണം… ”
ഒരു ദിവസം അവൾ പറഞ്ഞു..
“എന്ത് ആണ് ഇപ്പോൾ അങ്ങനെ തോന്നൽ… ”
“അതു പിന്നെ ഏട്ടാ…. നമ്മൾ രണ്ടാളും മാത്രം പോരാ…. ഏട്ടൻ പോകുമ്പോൾ ഒക്കെ ഞാൻ തനിച്ചു…. ”
.”മ്മ്… ”
“ചുമ്മ മൂളിയാൽ പോരാ.. ”
പക്ഷെ രണ്ട് മൂന്നു മാസം ആയിട്ട് സേതു ഓർക്കാറുണ്ട് അവൾക്ക് എന്തെ വിശേഷം ആകാത്ത എന്ന്.
അവൻ പ്രതീക്ഷിച്ചിരുന്നത് ആയിരുന്നു.
“നിക്ക് അറിയാം, ഏട്ടന്റെ മനസ്സിൽ ഇപ്പോൾ എന്താണ് എന്ന്…. എനിക്കും doubt ഉണ്ട്, നമ്മളിൽ ആർക്ക് എങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന്…. ”
അവൾ അവനെ നോക്കി..
“മ്മ്… നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം പദ്മ…… ഇവിടെ പോകണോ, അതോ നാട്ടിൽ കാണിക്കാനോ…. ”
“Just ഇവിടെ ഒന്ന് പോയി ചെക്കപ്പ് ചെയാം… എന്നിട്ട് എന്താണ് എന്ന് നോക്കാം… ”
“മ്മ്…. ശരി.. ”
“പക്ഷെ ഏട്ടാ….. എനിക്കൊരു പേടി… ”
“എന്താണ്… എന്തിന് ആണ് പദ്മ പേടി…. ”
“അതു പിന്നെ…. ഏട്ടാ…. അത്…. ദൈവം നമ്മൾക്ക് ഒരു ഇനി കുഞ്ഞിനെ തരില്ലേ ”
അത് ചോദിക്കുമ്പോൾ അവളുടെ ഉള്ളം വിങ്ങിപ്പൊട്ടി…തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…