Novel

മുറപ്പെണ്ണ്: ഭാഗം 41

രചന: മിത്ര വിന്ദ

ഏട്ടാ….. എനിക്കൊരു പേടിപോലെ … ”

“എന്താണ്… എന്തിന് ആണ് പദ്മ നിനക്ക് ഇപ്പോൾ പേടി…. ”

“അതു പിന്നെ…. ഏട്ടാ…. അത്…. ഇനി ദൈവം നമ്മൾക്ക് ഒരു കുഞ്ഞിനെ തരില്ലേ etta…”

“ചെ ചെ… നി എന്താണ് പദ്മ ഈ പറയുന്നത്… നല്ല അടിയുടെ കുറവ് ഉണ്ട് കേട്ടോ നിനക്ക്.. നിന്റെ നാവിലേ നല്ല എരിവുള്ള മുളക് അരച്ച് തേച്ചു വിടും ഞാൻ …. ”

“അതല്ല ഏട്ടാ… ”

“ഏതല്ല… ”

“ഒക്കെ നിന്റെ വെറും തോന്നൽ ആണ്….. ഈ ലോകത്തിൽ പരിഹാരം ഇല്ലാത്ത എന്ത് പ്രോബ്ലം ആണ് ഉള്ളത്… ”

“ശോ… എന്നാലും… എന്റെ മനസ്സിൽ നിറയെ ഭയം ആണ്… ”

“Dont worry……… നിനക്ക് ഞാൻ ഇല്ലേ കൂടെ..പിന്നെന്താ പെണ്ണേ . ”

അവൻ അവളെ സമാധാനിപ്പിച്ചു.

അടുത്ത ദിവസം ഉച്ചയോടു കൂടി പദ്മയും സേതുവും കൂടി അവിടുത്തെ ഒരു സ്പെഷ്യൽ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ പോയി..

Dr Renuka റെഡ്ഢി യെ ആണ് അവർ കണ്ടത്.

“One year കഴിയാതെ ട്രീറ്റ്മെന്റ് ആവശ്യം ഇല്ല….. നിങ്ങൾ വെയിറ്റ് ചെയ്യു…… ”

അവർ പ്രേത്യേകിച്ചു മെഡിസിൻ ഒന്നും കൊടുത്തില്ല..

കുറച്ചു സമയത്തെ കൗണ്സിലിംഗിന് ശേഷം dr അവരെ പറഞ്ഞു അയച്ചു.

പദ്മ ആകെ നിരാശ ആയിരുന്നു..

“ടി.. നി വെറുതെ ടെൻഷൻ അടിക്കേണ്ട… ആ dr പറഞ്ഞത് പോലെ നമ്മൾക്ക് കുറച്ചു കൂടി വെയിറ്റ് ചെയാം…. ”

“എനിക്ക് ഇനി കാത്തു ഇരിക്കാൻ വയ്യ ഏട്ടാ…. “….

“ശോ…. ഇതു എന്ത് കഷ്ടം ആണ്…… ന്റെ പദ്മ ഈശ്വരൻ തരുന്ന സമയത്തു നമ്മൾക്ക് ഒരു വാവയെ തരും… ”
..

“ഏട്ടാ… സത്യം പറഞ്ഞാൽ എന്റെ ഭയം അത് അല്ല….. ”

“എന്താണ്.. നി പറയു… ”

“എനിക്ക് ഈശ്വരൻ ഒരു കുഞ്ഞിനെ തരുമോ എന്ന് എനിക്കു ആശങ്ക…. ”

“ചെ ചെ… നി മിണ്ടാതെ ഇരിക്ക് പെണ്ണെ……. വേളി കഴിഞ്ഞു 8മാസം ആയത് അല്ലെ ഒള്ളു…. ”

“എനിക്ക് അങ്ങ് ഭ്രാന്ത്‌ പിടിക്കുന്നു… നമ്മൾക്ക് നാട്ടിൽ പോകാം ഏട്ടാ ”

“വരട്ടെ… നോക്കാം… ”

“അങ്ങനെ അല്ലാലോ ഏട്ടൻ നേരത്തെ പറഞ്ഞത്… നമ്മൾക്ക് ആറു മാസം കഴിഞ്ഞു പോകാം എന്ന് അല്ലെ…. ”

“ആഹ് തുടങ്ങി….. ഈ പദ്മ എന്തെ കൊച്ചുകുട്ടികളെ പോലെ.. നിനക്ക് അറിയാവുന്നത് അല്ലെ എന്റെ ജോലീടെ കാര്യം.. ”

“എന്നിട്ട് എന്തെ ഏട്ടൻ അപ്പോൾ അങ്ങനെ എന്റെ അച്ഛനോട് പറഞ്ഞത്.. എങ്കിൽ പിന്നെ അച്ചനോട് ഒന്നും പറയേണ്ടിയിരുന്നില്ല…

പദ്മ.. നി ഒന്ന് നിർത്തുന്നുണ്ടോ…. ”

അവൻ ദേഷ്യപ്പെട്ടു..

പിന്നീട് അവർ രണ്ടാളും ഒന്നും സംസാരിച്ചില്ല.

എന്തായാലും ഒരു വർഷം ആകട്ടെ എന്ന് അവൾ ഉറപ്പിച്ചു.

പദ്മ ആണെങ്കിൽ അവൻ ജോലിക്ക് പോയി കഴിഞ്ഞാൽ ഏറിയ നേരവും പ്രാർത്ഥനയിൽ മുഴുകും…

നാഗത്താനോട് താണ് കേണു പ്രാർത്ഥിക്കുക ആണ് അവൾ മിക്കപ്പോളും.

നിക്ക് ഒരു ഉണ്ണിയെ തരണമേ എന്റെ പരദൈവങ്ങളെ… ഞാൻ എത്ര നാളായി ആശിക്കുന്നു..

അവൾ പ്രാർത്ഥിച്ചു.

ഓരോ മാസവും അവൾ പ്രതീക്ഷ കൈ വിടാതെ കാത്തിരിക്കും.
..

പക്ഷെ……

.പദ്മ ആണെങ്കിൽ ആകെ വിഷമത്തിൽ ആണ് എന്ന് സേതുവിന്‌ നന്നായി അറിയാം

പഴയ ആ ചുറുചുറുപ്പും പ്രസരിപ്പും എല്ലാം അവൾക്ക് നഷ്ടം ആയി..
..

അവനോട് ഒരുപാട് സംസാരിക്കുക പോലും ഇല്ല അവൾ..

ഇതിനൊന്നിടയ്ക്ക് അവരുട വിവാഹവാർഷികം വന്നു പോയി..

യാതൊരു ആർഭാടവും ഇല്ലാതെ അത് അങ്ങനെ പോയി.

പദ്മ എല്ലാത്തരത്തിലും നിരാശ ആയിരുന്നു.

ഒരു ദിവസം സേതു വന്നത്, ഒരു സന്തോഷവാർത്തയും ആയിട്ട് ആണ്..

അതുകേട്ട പദ്മ തുള്ളിച്ചാടി..

കാരണം ഇതു ആയിരുന്നു..

അവർ നാട്ടിലേക്ക് പുറപ്പെടുന്നു.
സേതു ഇവിടുത്തെ ജോലി റിസൈൻ ചയ്തു.

ഇനി നാട്ടിലേക്ക് പോകുന്നു.
ഏറ്റവും അടുത്ത ദിവസം തന്നെ..

പദ്മ അവനെ കെട്ടിപിടിച്ചു ഇരു കവിളിലും ചുംബിച്ചു….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!