മുറപ്പെണ്ണ്: ഭാഗം 42

മുറപ്പെണ്ണ്: ഭാഗം 42

രചന: മിത്ര വിന്ദ

നാട്ടിലേക്ക് പോകുന്നു. ഏറ്റവും അടുത്ത ദിവസം തന്നെ.. സേതു അത് പറഞ്ഞതും പദ്മ അവനെ കെട്ടിപിടിച്ചു ഇരു കവിളിലും ചുംബിച്ചു. "നിക്ക് ഒരുപാട് സന്തോഷം ആയി..... നാട്ടിൽ പോയാൽ എല്ലാ റെഡി ആകും എന്ന് എന്റെ മനസ് പറയുന്ന... " "ഒക്കെ റെഡി ആകും പദ്മ... നി വിഷമിക്കല്ലേ.. നിന്റെ സങ്കടം മാത്രം എനിക്കു കാണാൻ വയ്യ... " "ഏട്ടാ..... ഒരു അമ്മ ആകാനുള്ള എന്റെ ആഗ്രഹം എത്രത്തോളം ആണെന്ന്...... അതു എനിക്ക് മാത്രമേ അറിയൂ.... ഒരു പെണ്ണിന്റ ജീവിതത്തിൽ അവളുടെ ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് അവൾ ഒരു അമ്മ ആകുമ്പോൾ ആണ്... മാതൃത്വം...... അതാണ് ഒരു പെണ്ണിനെ പൂർണതയിൽ എത്തിക്കുന്നത്..... എനിക്ക് അതിനു കഴിയില്ലേ ഏട്ടാ...... "അവന്റെ നെഞ്ചിലേക്ക് വീണു അവൾ പൊട്ടിക്കരഞ്ഞു.. "പദ്മ... നി വിഷമിക്കാതെ...... ഇങ്ങനെ കിടന്നു കരഞ്ഞതു കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ.... നമ്മൾ പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കുക.. നമ്മളിൽ ആർക്ക് എങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ നമ്മൾ നാട്ടിൽ പോയി നല്ല ഒരു ഡോക്ടറെ കണ്ടു ട്രീറ്റ്മെന്റ് ചെയ്യും... അത്രയും ഒള്ളു.. " . "ഏട്ടന് എല്ലാം നിസാരം ആണ്... " "പിന്നല്ലാതെ.. തീർക്കാൻ പറ്റാത്ത എന്ത് പ്രശ്നം ആണ് എടി ഈ ലോകത്തിൽ ഉള്ളത്... $ "എന്തോ.. എനിക്കു ഒരു സമാധാനം ഇല്ല ഏട്ടാ... " "പദ്മ... ഇനി ദൈവഹിതം മറ്റൊന്ന് ആയാൽ നമ്മൾ രണ്ടാളും മാത്രം മതി മോളേ... " "അരുത് ഏട്ടാ.... " അവൾ അവന്റെ വായ മൂടി. **** എല്ലാം അടുത്ത് ദിവസം തന്നെ അവൾ പാക്ക് ചെയ്തു. ചെറിയൊരു ഷോപ്പിംഗ് കൂടി അവർ നടത്തി. .. എല്ലാവർക്കും അവൾ ഡ്രസ്സ്‌ ഒക്കെ എടുത്ത്. അങ്ങനെ അവർ നാട്ടിലേക്ക് പുറപ്പെട്ടു. ഇല്ലത്തു എല്ലാവരും അവരെ കാത്തു ഇരിക്കുക ആയിരുന്നു. എല്ലാവർക്കും ഒറ്റ വിഷമം ഒള്ളു.. ഒരു കുഞ്ഞില്ലാത്തതിന്റെ വിഷമം. ഒക്കെ ശരിയാകും എന്ന് പറഞ്ഞു പദ്മ ആണ് എല്ലാവരെയും ആശ്വസിപ്പിച്ചത്. അന്ന് അവരും അപ്പച്ചിയും കൂടി സേതു മേടിച്ച വീട്ടിലേക്ക് പുറപ്പെട്ടു. എറ്റവും നല്ല ഒരു ഗൈനോക്കോളജിസ്റ് നെ കാണാൻ സേതുവും പദ്മയും കൂടി പോയി. അവിടെ ചെന്ന് രണ്ടാളും ഡോക്ടറെ കാണാൻ വെയിറ്റ് ചെയുക ആണ്.. ഒരു വലിയ വയറും താങ്ങി പിടിച്ചു ഒരു പെൺകുട്ടി നടന്നു വരുന്നു.. അവളുടെ ഒപ്പം വരുന്ന ചെറുപ്പക്കാരനെ പദ്മ ഒന്നുകൂടി നോക്കി. അതു സിദ്ധു ആയിരുന്നു.. "ഹായ്... പദ്മ... സേതു... എന്തൊക്ക ഉണ്ട് വിശേഷം.. " "സുഖം സാർ.... ഞങ്ങൾ ഈ ഡോക്ടർറേ ഒന്ന് കാണാൻ... " "ഒക്കെ. Ok...ഇതു എന്റെ wife പൂജ.... പൂജ ഇതു പദ്മ... എന്റെ സ്റ്റുഡന്റസ് ആയിരുന്നു.. " പൂജ പദ്മയെ നോക്കി പുഞ്ചിരിച്ചു. സേതുവും ആയിട്ട് സാർ അല്പനിമിഷം സംസാരിച്ചു. "പദ്മതീർത്ഥ... " നേഴ്സ് വിളിച്ചപ്പോൾ അവർ രണ്ടാളും കൂടി വേഗം അകത്തേക്ക് കയറി. "മാഡം.. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷം ആയി.. ഇതുവരെ ഒരു അമ്മ ആകാൻ ഉള്ള ഭാഗ്യം എനിക്കു ഉണ്ടായിട്ടിലാ.. " ഇടറിയ ശബ്ദത്തിൽ പദ്മ, ഡോക്ടറെ നോക്കി. ഡോക്ടർ അവരോട് രണ്ടാളോടും സംസാരിച്ചു. രണ്ടുപേർക്കു എന്തൊക്കെയോ ടെസ്റ്റുകൾ ഒക്കെ നടത്തി.. ആദ്യം വന്നത് സേതുവിൻറെ റിസൾട്ട്‌ ആണ്.. സേതുവിന്‌ കുഴപ്പം ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് പദ്മയുടെ റിസൾട്ട് കൂടി വന്നു.. "Ok...പദ്മ തീർത്ഥക്കു ഒരു ultrasound സ്കാനിങ് കൂടി ഉണ്ട്.. അതു കഴിഞ്ഞു നമ്മൾക്ക് സംസാരിക്കാം.. ഡോക്ടർ പറഞ്ഞതിൻ പ്രകാരം അവർ രണ്ടാളും കൂടി സ്കാനിങ് സെന്റർ ലക്ഷ്യം ആക്കി നടന്നു.. പദ്മ ആണെങ്കിൽ സേതുവിനോട് ഒരക്ഷരം പോലും സംസാരിക്കുന്നില്ല. അവൾക്ക് ആകെ വിഷമം ആണ്. താൻ ആണ് കുഴപ്പക്കാരി...... അവളുടെ മനസ് മന്ത്രിച്ചു. അടുത്തതായി സ്കാൻ ചെയ്ത ഡോക്ടർടെ വക ആയിരുന്നു ചോദ്യങ്ങൾ... സ്കാനിങ് നു ശേഷം റിപ്പോർട്ടിന് ആയി പദ്മ മിടിക്കുന്ന ഹൃദയത്തോട് കൂടി ഇരുന്നു....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story