മുറപ്പെണ്ണ്: ഭാഗം 45
Sep 30, 2024, 20:40 IST

രചന: മിത്ര വിന്ദ
"അമ്മേ... എനിക്കു അല്പം സമാധാനം തരു.... എല്ലാവരും കൂടി.... " "ഞാൻ അതിന് എന്ന പറഞ്ഞു മോനെ.. നിന്റെ വിഷമം കണ്ടുകൊണ്ട് പറഞ്ഞത് ആണ്... " "എന്റെ വിഷമം കണ്ടിട്ട് ആണോ അമ്മ ഇങ്ങനെ കുത്തുവാക്കുകൾ പറയുന്നത്... " അവൻ കലി തുള്ളി അകത്തേക്ക് കയറി പോയി. "സേതുവേട്ട.... " പദ്മ അവനെ വിളിച്ചു. "ഞാൻ പറഞ്ഞില്ലേ... നമ്മൾക്ക് ഇവിടെ നിന്ന് പോകാം എന്ന്... അപ്പച്ചിയുടെ ഓരോ വാചകങ്ങൾ... എനിക്ക് സഹിക്കാൻ പറ്റുന്നില്ല... " "പറ്റുന്നില്ലെങ്കിൽ നി നിന്റെ ഇല്ലത്തു പോകു... അപ്പോൾ നിനക്ക് സമാധാനം കിട്ടും.... വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ വേണ്ടി.... " അവൻ വായിൽ തോന്നിയത് എല്ലം വിളിച്ചു പറഞ്ഞു. പാവം പദ്മ..... അവൾ തരിച്ചു ഇരുന്ന് പോയി. സേതു ഏട്ടൻ...... ആദ്യം ആയിട്ട് ആണ്... തന്നോട്.... ഇങ്ങനെ എല്ലാം.. അവൾ മറുത്തൊന്നും പറയാതെ റൂമിന് വെളിയിൽ ഇറങ്ങി. ദേവകി അവളെ അടിമുടി നോക്കി.. "ടി........ " മോളെ എന്ന് വിളിച്ചിരുന്ന അപ്പച്ചി ആണ്..... "എന്താണ് അപ്പച്ചി... " "ഓഹ്.. എന്തൊരു എളിമ...... "അവർ ചിറികോട്ടി.. "എന്റെ മോൻ പറഞ്ഞത് കേട്ടില്ലേ.. നി നിന്റെ ഇല്ലത്തേക്ക് പോകുക... കുറച്ച് ദിവസം അവിടെ നില്ക്കു...... അവനു എങ്കിലും ഒരു ആശ്വാസം ആകട്ടെ... " അതും പറഞ്ഞിട്ട് അവർ അടുക്കളയിൽ പോയി. പദ്മ വീണ്ടും സേതുവിൻറെ അടുത്തേക്ക് വന്നു.. "സേതുവേട്ടാ... എന്നെ ഇല്ലത്തേക്ക് ഒന്ന് അയക്കാമോ... ഞാൻ കുറച്ചു ദിവസം... " "നി തല്ക്കാലം ഒരിടത്തും പോകേണ്ട.. . " സേതു ദേഷ്യപ്പെട്ടു. അവൾ പക്ഷെ അതൊന്നും ശ്രദ്ധിച്ചില്ല.. പോകാൻ ഉള്ള തീരുമാനത്തിൽ ആണ് അവൾ. പദ്മ കുറച്ച് ഡ്രെസ്സുകൾ ഒക്കെ വാരി ബാഗിൽ കുത്തി നിറച്ചു. സേതു കട്ടിലിൽ മലർന്ന് കിടക്കുക ആണ്.. പദ്മ ബാഗും ആയിട്ട് വാതിൽക്കലേക്ക് നടന്നു. സേതുവിനോട് യാത്ര പോലും പറഞ്ഞില്ല. പെട്ടന്ന് അവൻ ബെഡിൽ നിന്ന് ചാടി എഴുനേറ്റു.. "പദ്മ...... " അവൻ ഒറ്റ അലർച്ച ആയിരുന്നു.. അവൾ ഞെട്ടി തിരിഞ്ഞു. "കൊണ്ട് പോയി വെയ്ക്കുക നിന്റെ ബാഗ്... " "ഇല്ല്യ.... ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് പോകുക ആണ്.. " "ഇപ്പോൾ നി ഒരിടത്തും പോകേണ്ട... " "ഞാൻ പോകുക ആണ്... " കരണം പൊട്ടുമാറു ഒറ്റ അടി ആയിരുന്നു അതിന്റ മറുപടി. അപ്രതീക്ഷിതമായി ആയതിനാൽ പദ്മ നിലത്തേക്ക് വീണു പോയി.. അവളുടെ ബാഗ് മേടിച്ചു സേതു വലിച്ചൊരു ഏറു കൊടുത്തു. അവളുടെ ഒരു ബാഗ്..... അവൻ പിറുപിറുത്തു. പദ്മ പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തു ഇരുന്നു.. അവൾക്ക് താങ്ങാവുന്നതിലും ഒരുപാട് അപ്പുറം ആയിരുന്നു. സേതുവേട്ടനിൽ നിന്ന് ഇങ്ങനെ താന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അവൾക്ക് ചങ്ക് പൊട്ടി. സേതു കലിപൂണ്ടു മുറിയിൽ നിന്ന് ഇറങ്ങി പോയിരുന്നു. പദ്മ ശബ്‌ദം ഇല്ലാതെ തേങ്ങി തേങ്ങി കരഞ്ഞു. ദേവകി മുറിയുടെ വാതിൽക്കൽ വന്നു നോക്കിയിട്ട് പോയി. അവർക്ക് സന്തോഷം ആയിരുന്നു. എന്ത് വേണമെങ്കിൽ പോലും സഹിക്കാം... പക്ഷെ.... പക്ഷെ സേതുവേട്ടൻ തന്നെ അടിച്ചത്.... അവൾക്ക് സങ്കടം വന്നിട്ട് വയ്യ.. സേതുവിനെ രാത്രി ഏറെ വൈകിയിട്ടും കണ്ടില്ല. പദ്മയ്ക്ക് ഭയം തോന്നി.. അവൾ അവന്റെ ഫോണിൽ വിളിച്ചു.. കുറേ സമയം വിളിച്ചിട്ടും അവൻ എടുത്തില്ല. "നാഗത്താണെ..... എന്റെ ഏട്ടനെ കാത്തോണം.... "അവൾ മിഴികൾ പൂട്ടി. ഏകദേശം 11മണി ആയി കാണും അവൻ വന്നപ്പോൾ.. അവൾ ഓടി വന്നു അവന്റ അടുത്തേക്ക്. പദ്മയുടെ കരണം വീങ്ങി ആണ് കിടക്കുന്നത്.. "എവിടെ ആയിരുന്നു സേതുവേട്ടാ... ഞാൻ പേടിച്ചു പോയി.. " സേതുവിന് കുറ്റബോധത്താൽ ശിരസ്സ് താന്നു.. അവൻ അവളുടെ കൈകളിൽ കൂട്ടി പിടിച്ചു. "ആം... സോറി... പദ്മ... എനിക്ക് അങ്ങട് ദേഷ്യം വന്നു.... സോറി.... " "ഹേയ് അങ്ങനെ ഒന്നും പറയേണ്ട ഏട്ടാ...ഒക്കെ എന്റെ ഓരോ വിധി.... . സാരല്യ..... " അതുപറയുകയും പാവം പൊട്ടിക്കരഞ്ഞു.. ..തുടരും....