മുറപ്പെണ്ണ്: ഭാഗം 46
രചന: മിത്ര വിന്ദ
… സോറി… പദ്മ… എനിക്ക് അങ്ങട് ദേഷ്യം വന്നു…. സോറി…. ”
“ഹേയ് അങ്ങനെ ഒന്നും പറയേണ്ട ഏട്ടാ…ഒക്കെ എന്റെ ഓരോ വിധി…. . സാരല്യ….. ”
അതുപറയുകയും പാവം പൊട്ടിക്കരഞ്ഞു..
“നി എന്നോട് ക്ഷമിക്ക് പദ്മ…എനിക്കു ഒരു അബദ്ധം പറ്റി പോയി.. ”
“ഇങ്ങനെ ഒന്നും എന്നോട് പറയണ്ട ഏട്ടാ….. ഒക്കെ പോട്ടെ.. ”
“നമ്മൾ രണ്ടാളും മതി പദ്മ… കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോ ആളുകൾ ജീവിയ്ക്കുന്നു… ”
“അങ്ങനെ ഒന്നും പറയല്ലേ ഏട്ടാ.. ”
“പറയും പദ്മ… കുഞ്ഞില്ല എന്ന് പറഞ്ഞു നി ഇനി വിഷമിക്കണ്ട…. നിനക്ക് ഞാനും എനിക്കു നീയും….. നമ്മൾക്ക് നമ്മൾ മതിയെടി….. ”
“ഏട്ടാ.. പ്ലീസ്…. ”
” ഇനി നിന്നെ ഇവിടെ ആരും വിഷമിപ്പിക്കില്ല..എന്റെ അമ്മയുടെ മാറ്റം ഞാൻ എന്നും കണ്ടു കൊണ്ട് ആണ് ഇരിക്കുനത് ..അതുകൊണ്ട് നമ്മൾ നാളെ തന്നെ ഡൽഹിയിൽ മടങ്ങി പോകുന്നു.. ഞാൻ ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത്… ”
അവൻ പറഞ്ഞു..
ഇനി നിന്നെ ഇവിടെ ആരും വിഷമിപ്പിക്കില്ല..എന്റെ അമ്മയുടെ മാറ്റം ഞാൻ എന്നും കണ്ടു കൊണ്ട് ആണ് ഇരിക്കുനത് ..അതുകൊണ്ട് നമ്മൾ നാളെ തന്നെ ഡൽഹിയിൽ മടങ്ങി പോകുന്നു.. ഞാൻ ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത്… ”
അവൻ പറഞ്ഞു..
പദ്മയ്ക്ക് അതു ആശ്വാസം ആകുക ആണ് ചെയ്തത് സത്യത്തിൽ..
കാരണം അത്രമേൽ അവളുടെ മനസ് നോവിയ്ക്കുന്ന രീതിയിൽ ഉള്ള പെരുമാറ്റം ആണ് അപ്പച്ചിയിൽ നിന്ന് ഉണ്ടായത്.
അവളുടെ കവിളിൽ അവൻ വിരൽ ഓടിച്ചു.
താൻ അടിച്ച പാട് അവളുടെ കവിളിൽ തിണിർത്തു കിടക്കുന്ന..
അവന്റെ ഇടനെഞ്ച് പൊട്ടിപ്പോയി.
പാവം പദ്മ… ഒരു തെറ്റും ചെയ്യാത്ത പദ്മ….. അവളെ താൻ….
അവളുടെ ഇരു കൈകളും അവൻ കൂട്ടിപ്പിടിച്ചു.
“എന്നോട് ക്ഷമിക്ക് പദ്മ… പെട്ടന്ന് നീയും കൂടി…… അത്കൊണ്ട്.. അത്കൊണ്ട് ആണ്.. നി എനിക്കു മാപ്പ് തരു. ”
അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി..
“സാരല്യ ഏട്ടാ… ഒക്കെ പോട്ടെഅതിനു എന്റെ ഏട്ടൻ ന്നോട് ഇങ്ങനെ ഒന്നും പറയേണ്ട … ”
അവളും കരഞ്ഞു.
“പദ്മ….. നിനക്ക് എന്നോട് വെറുപ്പുണ്ടോ… ”
“എന്തെ ഏട്ടാ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്… എന്നെ വിഷമിപ്പിക്കാൻ ആണോ… ”
“അല്ല പദ്മ… സത്യം പറയു…. ”
“ഏട്ടൻ എന്നെ അല്ലെ വെറുക്കേണ്ടത്… അപ്പച്ചി പറയുംപോലെ ഈ മച്ചിപ്പെണ്ണിനെ ചുമക്കുവല്ലേ എന്റെ സേതുവേട്ടൻ… ”
“ഇല്ല പദ്മ…. ഈശ്വരൻ നമ്മൾക്ക് ഒരു കുഞ്ഞിനെ തരും… എനിക്ക് ഉറപ്പുണ്ട്… നിന്നെ വേദനിപ്പിച്ചവരെ എല്ലാ നമ്മൾക്ക് കാണിച്ചു കൊടുക്കണം നമ്മുട കുഞ്ഞിനെ…. ”
അവൻ വാശിയോട് കൂടെ പറഞ്ഞു.
“എന്റെ എല്ലാ പ്രതീക്ഷയും പോയി ഏട്ടാ… ”
“ഇല്ല പദ്മ…… എന്റെ മനസ് എന്നോട് പറയുന്നത് വൈകാതെ എല്ലം ശരി ആകും എന്ന് ആണ്.. ”
അവന്റെ നെഞ്ചിലെ നനുത്ത രോമങ്ങൾ അവളുടെ കണ്ണീരിൽ കുതിർന്നു..
പാവം സേതു….. അവളെ അപ്പോളും ആശ്വസിപ്പിക്കുക ആണ് ചെയ്തത്.
എന്നിരുന്നാലും അവന്റെ തീരുമാനത്തിന് മാറ്റം ഇല്ലാരുന്നു…
ഉടൻ തന്നെ ഇവിടെ നിന്ന് മടങ്ങുക…
അടുത്ത ദിവസം തന്നെ അവൻ അമ്മയോട് കാര്യം അവതരിപ്പിച്ചു.
അവർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും സേതുവിന്റെ തീരുമാനത്തിൽ മാറ്റം ഇല്ല എന്ന് അവർക്ക് അറിയാമായിരുന്നു.
പദ്മയും സേതുവും കൂടി ഇല്ലത്തു പോയി അവളുടെ അച്ചനോടും അമ്മയോടും മുത്തശ്ശിയോടും മുത്തശ്ശനോടും ഒക്കെ യാത്ര പറഞ്ഞിരുന്നു.
അടുത്ത ദിവസം കാലത്തെ തന്നെ അവർ ഡൽഹിയ്ക്ക് മടങ്ങി.
കാർത്തിയും മീരയും അവരെ കാത്തു എയർപോർട്ടിൽ വന്നിരുന്നു.
കുഞ്ഞാറ്റയെ എടുത്തു പദ്മ ഉമ്മ വെച്ചു…തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…