മുറപ്പെണ്ണ്: ഭാഗം 47
രചന: മിത്ര വിന്ദ
അടുത്ത ദിവസം കാലത്തെ തന്നെപദ്മയും സേതുവും ഡൽഹിയ്ക്ക് മടങ്ങി.
കാർത്തിയും മീരയും അവരെ കാത്തു എയർപോർട്ടിൽ വന്നിരുന്നു.
കുഞ്ഞാറ്റയെ എടുത്തു പദ്മ ഉമ്മ വെച്ചു.
മീര അവക്ക് കഴിയ്ക്കാനുള്ള ഫുഡ് ഒക്കെ ഉണ്ടാക്കി വെച്ചിരുന്നു.
എല്ലാവരും കൂടി ഒരുപാട് കാലത്തിനു ശേഷം ഒരുമിച്ചു ഇരുന്ന് ഫുഡ് ഒക്കെ കഴിച്ചു.
സേതു ഒരാഴ്ച കൂടി കഴിഞ്ഞു ആണ് ജോലിക്ക് പോയി തുടങ്ങിയത്.
പദ്മ സദാനേരവും കുഞ്ഞാറ്റയുടെ കൂടെ ആണ്.
എന്നും അവളെ നാട്ടിൽ നിന്ന് അമ്മ യും അച്ഛനും വിളിക്കും..
കുറേ സമയം അവരോടു വിശേഷങ്ങൾ ഒക്കെ പറയും.
മാസങ്ങളും വർഷങ്ങളും കടന്നു പോയി..
വിവാഹം കഴിഞ്ഞിട്ട് വർഷം ആറു ആയി.
പദ്മയ്ക്ക് ഇതുവരെ ആയിട്ടും ഒരു കുഞ്ഞിക്കാൽ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല..
അവൾക്ക് ഇപ്പോൾ വിഷമം ഒന്നും ഇല്ല..
കാരണം അവൾ തന്നെ അവളുടെ മനസിനെ പറഞ്ഞു ബോധ്യത്തെടുത്തി തനിക്ക് ഒരു അമ്മ ആകാൻ ഉള്ള യോഗ്യത ഇല്ല എന്ന്.
തിരുമുൽപ്പാട് പറഞ്ഞത് പോലെ തന്റെ വിവാഹജീവിതം താറുമാറായി എന്ന അവൾ വിശ്വസിച്ചു.
ഇടയ്ക്ക് അവൾ സേതുവിനോട് പറഞ്ഞതാണ് തന്നെ ഉപേക്ഷിക്കുവാൻ..
അന്ന് അവന്റെ വക ആവശ്യത്തിന് ശകാരം കിട്ടി അവൾക്ക്.
പിന്നീട് ഒരിക്കലും അവനോട് അതേ പറ്റി സംസാരിച്ചിട്ടില്ല.
ഇടയ്ക്ക് രണ്ട് മൂന്ന് തവണ പദ്മ യും സേതുവും നാട്ടിൽ പോയിരുന്നു.
കുറച്ച് ദിവസം നിന്നിട്ട് രണ്ടാളും മടങ്ങും.
ദേവകി ഇനി ഡൽഹിയിലേക്ക് ഇല്ല എന്ന് മകനോട് തീർച്ച പറഞ്ഞു.
അതുകൊണ്ട് മകൻ പിന്നെ അവരെ നിർബന്ധിച്ചു ഇല്ല…
മീരയുടെ മകൾ കുഞ്ഞാറ്റ ആണ് പദ്മയ്ക്ക് കൂട്ട്.
ഒരു ദിവസം മീരയുടെ അമ്മാവനും അമ്മായിയും കൂടെ ഡൽഹിയിൽ ചെന്ന്.
മീരയുടെ അമ്മാവന് എന്തോ മീറ്റിംഗ് ഉണ്ടായിരുന്നു.
അവിടെ വെച്ചു പദ്മയെ മീരയുടെ അമ്മായി പരിചയപെട്ടു.
കുട്ടികൾ ഇല്ല എന്ന് അറിഞ്ഞതിൽ അവർക്ക് ഒരുപാട് സങ്കടം ആയിരുന്നു..
“മോളേ… നി വിഷമിക്കുക ഒന്നും വേണ്ട..നിനക്ക് ഒരുപാട് പ്രായം ഒന്നും ആയില്ലലോ.. ഞാൻ ഒരു കാര്യം പറയാം, നി അതുപോലെ ചെയ്യുമോ… $
“എന്താണ് അമ്മായി… പറയു… ”
“നി ഇന്ന് വൈകുന്നേരം കുളിച്ചു ഈറനോടെ വിളക്ക് കത്തിച്ചു ഒരു നേർച്ച നേരണം……
…………..അവർ അതെല്ലാം അവൾക്ക് പറഞ്ഞു കൊടുത്തു. ”
“ഉറപ്പായും നിനക്ക് വിശേഷം ഉണ്ടാകും കുട്ടി…. ഒരുപാട് പേരുടെ അനുഭവം എനിക്കു അറിയാം… ”
അവർ പറഞ്ഞതിന് പ്രകാരം പദ്മ അന്ന് വൈകുന്നേരം നേർച്ച നേർന്നു.
സേതുവേട്ടനോട് തല്ക്കാലം പറയേണ്ട എന്ന് അവൾ തീരുമാനിച്ചിരുന്നു.
നാട്ടിൽ നിന്ന് വന്നതിൽ പിന്നെ അവൾ മെഡിസിൻ പോലും കഴിയ്ക്കുന്നില്ല.. ആദ്യം ഒക്കെ എല്ലാം മുറ പോലെ ചെയ്യുമായിരുന്നു.
പിന്നീട് അതു എല്ലാം വേണ്ട ന്നു വെച്ചു..
സേതു ഇടയ്ക്ക് ഒക്കെ വഴക്ക് പറയും എങ്കിലും അവൾ അതു ഒന്നും മൈൻഡ് ചെയ്യാറില്ല.
ദിവസങ്ങൾ പിന്നിട്ടു.
സേതുവിന് കാലത്തെ തന്നെ ഓഫീസിൽ പോകണമായിരുന്നു.
പദ്മ അവനു കഴിയ്ക്കാനായി ഇഡലിയും സാമ്പാറും ഉണ്ടാക്കുക ആണ്.
കുക്കറിൽ സാമ്പാറിനുള്ള കഷ്ണങ്ങൾ എല്ലാം വെന്ത് ഇരിക്കുക ആണ്.
പദ്മ പൊടികൾ എല്ലാം മൂപ്പിച്ചു..
കുക്കറിന്റെ അടപ്പ് തുറന്ന്..
പെട്ടന്നവൾ വാഷ്ബേസിന്റെ അരികിലേക്ക് ഓടി.
അവളെ ഓക്കാനിച്ചിട്ടു വയ്യ.
“പദ്മ… എന്ത് പറ്റി.. ”
കുളി കഴിഞ്ഞു ഇറങ്ങി വന്ന സേതു അവൾക്ക് അരികിലേക്ക് വന്നു..
അറിയില്ല ഏട്ടാ.. ഭയങ്കര ക്ഷീണം.. പെട്ടന്ന് അങ്ങ് മനം പുരട്ടി വന്നു.
“.. സാരമില്ല പദ്മ….. നമ്മൾക്ക് വേഗം ഹോസ്പിറ്റലിൽ പോകാം.. ”
“ഹേയ്.. അതിന്റ ഒന്നും ആവശ്യം ഇല്ല ഏട്ടാ…. കുറച്ച് കഴിഞ്ഞു മാറു.. ഗ്യാസ് ന്റെ ആണ്.. ”
“ഒക്കെ ഒക്കെ… എന്നാലും നമ്മൾക്ക് ഒന്ന് പോയി ഡോക്ടറെ കാണാം.. നിനക്ക് രണ്ട് ദിവസം ആയിട്ട് ഭയങ്കര ക്ഷീണം ഉണ്ട് ”
അവൻ കുറെ നിർബന്ധിച്ചപ്പോൾ പദ്മ അവന്റെ ഒപ്പം ഹോസ്പിറ്റലിൽ പോയി
ഇതിന് മുൻപും അവൾക്ക് ഇതുപോലെ ശര്ധി ഉണ്ടായിട്ടുണ്ട്.
അപ്പോൾ ഒക്കെ വിശേഷം ഉണ്ടാവും എന്ന് കരുതി പാവം പദ്മയും സേതുവും കൂടി ഹോസ്പിറ്റലിൽ പോയിട്ടുണ്ട്….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…