മുറപ്പെണ്ണ്: ഭാഗം 48
രചന: മിത്ര വിന്ദ
ഇതിന് മുൻപും പദ്മയ്ക്ക് ഇതുപോലെ ശര്ധി ഉണ്ടായിട്ടുണ്ട്.
അപ്പോൾ ഒക്കെ വിശേഷം ഉണ്ടാവും എന്ന് കരുതി പാവം പദ്മയും സേതുവും കൂടി ഹോസ്പിറ്റലിൽ പോയിട്ടുണ്ട്.
“പദ്മയോട് അന്നും പതിവ്പോലെ UPT ടെസ്റ്റ് ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞു.
യൂറിൻ കൊടുത്തിട്ട് പദ്മയും സേതുവും വീണ്ടും ഡോക്ടറെ വെയിറ്റ് ചെയ്ത് ഇരുന്ന്.
ഇതൊക്ക ഇടയ്ക്ക് സംഭവിക്കുന്നതാകയാൽ സേതുവും വലിയ താല്പര്യം ഒന്നും കാണിച്ചില്ല.
കുറച്ച് കഴിഞ്ഞതും പദ്മയെ ഡോക്ടർ അകത്തേക്ക് വിളിച്ചു.
സേതു ഒരു കാൾ വന്നതിനാൽ വെളിയിൽ തന്നെ ആയിരുന്നു.
“പദ്മ….. നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര നാൾ ആയി.. ”
“ആറു വർഷം…. ”
“കുട്ടികൾ ”
“ഇതുവരെ ആയിട്ടില്ല ”
“ട്രീറ്റ്മെന്റ് എടുത്തില്ലേ… ”
.”എടുത്തിരുന്നു ഡോക്ടർ….. പക്ഷെ ഇപ്പോൾ one year ആയിട്ട് ബ്രേക്ക് ചെയ്തു.. ”
“ഏത് ഹോസ്പിറ്റലിൽ ആയിരുന്നു.. ”
..
“ഞങളുടെ നാട്ടിൽ ആയിരുന്നു.. ”
“മ്മ്.. നിങ്ങളുടെ ഹസ്ബൻഡ് എവിടെ ”
“പുറത്തുണ്ട്.. ”
.സേതുവിനെയും കൂടെ ഡോക്ടർ അകത്തേക്ക് വിളിച്ചു.
“മിസ്റ്റർ സേതു and പദ്മ…. നിങ്ങക്ക് ഒരു good news ഉണ്ട്…. പദ്മ ഒരു അമ്മയാകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്…. ”
“ഡോക്ടർ…. You mean… “? സേതു ചാടി എഴുനേറ്റു.
“Yes…. സേതു… നിങ്ങളുടെ ഭാര്യ carrying ആണ്…..she is pregnant ”
രണ്ടാൾക്കും തങ്ങളുടെ കാതുകളെ വിശ്വസിക്കാൻ ആയില്ല.
സത്യം ആണോ അല്ല്യോ……
പദ്മ ആണെങ്കിൽ മറ്റേതോ ലോകത്തു ആണ്.
അവൾക്ക് ആണെങ്കിൽ വിശ്വാസം വരുന്നില്ല.
“ഡോക്ടർ ഒന്നുകൂടി ഒന്ന് ടെസ്റ്റ് ചെയ്യുമോ… എനിക്കു സത്യം പറഞ്ഞാൽ… ”
“ഹേയ്.. എന്താണ് ഇങ്ങനെ ഒക്കെ പറയുന്നത്.. നിങ്ങൾ വിശ്വസിച്ചോളൂ…… ഹാപ്പി ആയിട്ട് ഇരിക്ക് പദ്മ… ”
“എന്നാലും ഡോക്ടർ.. ”
“ഒരെന്നാലും ഇല്ല…. ഡോക്ടർ വൈദേഹി ആണ് ഇവിടുത്തെ famous ഗൈനോക്കോളജിസ്റ്… അവരെ കണ്ടാൽ മതി.. ”
.അവർ പറഞ്ഞതിൽ പ്രകാരം ഡോക്ടർ വൈദേഹിയെ ആണ് അവർ പോയി കണ്ടത്.
പദ്മയുടെ മനസിൽ നിറയെ അപ്പോൾ താൻ നേർന്ന നേർച്ച ആയിരുന്നു.
മടങ്ങും വഴി അവൾ ഈ കാര്യം സേതുവിനോട് പറഞ്ഞു.
സേതു ഭയങ്കര സന്തോഷത്തിൽ ആണ്.
“നമ്മൾക്ക് ഉറപ്പായും പോകാം.. കുഞ്ഞു ഉണ്ടാകട്ടെ.. ”
അവൻ പറഞ്ഞു.
അവൾക്ക് ഇഷ്ടം ഉള്ളത് എല്ലാം ബേക്കറി യിൽ കയറി മേടിച്ചു കൂട്ടുക ആണ് അവൻ.
തിരിച്ചു ഫ്ലാറ്റിൽ എത്തിയപ്പോൾ മീരയും കാർത്തിയും ഓടി വന്നു.
അവരോട് ഹോസ്പിറ്റലിൽ നിന്ന് തന്നെ ഈ കാര്യം സേതു വിളിച്ചു പറഞ്ഞിരുന്നു.
എല്ലാവരും happy ആണ്.
പദ്മ ആണെങ്കിൽ മീരയുടെ അമ്മായിയെ വിളിച്ചു നന്ദി പറഞ്ഞു.
നാട്ടിൽ നിന്ന് അമ്മയും മുത്തശ്ശിയും ഒക്കെ video കാൾ ചെയ്തു..
പദ്മ എപ്പോൾ ആണ് നാട്ടിൽ വരുന്നത് എന്നാണ് അവരുടെ ചോദ്യം.
ദേവകിയും സന്തോഷത്തിൽ ആണ്.
ഒരു കുഞ്ഞു വരാൻ പോകുന്നു എന്നറിഞ്ഞതും ദേവകി മാറി പോയി
“മോളെ. നി ശരിക്കും rest എടുക്കണം.. ഡോക്ടർ തന്ന മരുന്നു കഴിയ്ക്കണം, ഫ്രൂട്ട്സ് ഒക്കെ വിഷം ആണ്.. അതുകൊണ്ട് അതൊന്നും കഴിയ്ക്കരുത്…. ”
സേതു അമ്മയെ തന്നെ ഉറ്റു നോക്കി.
“എന്താടാ.. നി ഇങ്ങനെ നോക്കണത്.. എന്നെ മുൻപ് കണ്ടിട്ടില്ല്യേ.. ”
.”ഉവ്വ്… കണ്ടിട്ടുണ്ട്.. പക്ഷെ ഇതെങ്ങനെ അമ്മേ… ”
“അതൊക്ക അങ്ങനെ ആണ്..”
പിന്നീട് അവൻ കൂടുതൽ ഒന്നും പറഞ്ഞില്ല.
ദേവകിയ്ക്ക് ആണെങ്കിൽ വാതത്തിന്റെ അസുഖം കൂടുതൽ ഉള്ളത് കൊണ്ട് അവർക്ക് ഡൽഹിയ്ക്ക് വരാൻ സാധിക്കില്ല..
അതുപോലെ മുത്തശ്ശിയും മുത്തശ്ശനും പ്രായം ആയത് കൊണ്ട് ഗിരിജയ്ക്കും വരാൻ പറ്റില്ല.
എന്നും എല്ലാവരും വിളിച്ചു അവളെ ഫോണിൽ കൂടി കാണും.
വരാൻ സാധിക്കില്ല എന്ന വിഷമം മാത്രം ഒള്ളു..
“അതൊന്നും സാരമില്ല..ഞാൻ ഉണ്ട്.. പിന്നെ അടുത്ത ഫ്ളാറ്റിലെ മീര ഉണ്ട്…. “സേതു എല്ലാവരെയും ആശ്വസിപ്പിച്ചു.
എത്രയെത്ര ചുംബന കൊടുത്തിട്ടും സേതുവിന് മതിയാകുന്നില്ല…
“എന്നാലും ന്റെ പദ്മകുട്ടി… ഒടുവിൽ ഈശ്വരൻ കണ്ണ് തുറന്നുവല്ലോ…. ”
“നമ്മുട പ്രാർത്ഥന ആണ് ഏട്ടാ…… നമ്മുടെ കണ്ണുനീരിനു ഈശ്വരൻ തന്ന വരദാനം ആണ്…. ”
അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു അവൾ പറഞ്ഞു…തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…