മുറപ്പെണ്ണ്: ഭാഗം 49
രചന: മിത്ര വിന്ദ
“എന്നാലും ന്റെ പദ്മകുട്ടി… ഒടുവിൽ ഈശ്വരൻ കണ്ണ് തുറന്നുവല്ലോ…. ”
“നമ്മുട പ്രാർത്ഥന ആണ് ഏട്ടാ…… നമ്മുടെ കണ്ണുനീരിനു ഈശ്വരൻ തന്ന വരദാനം ആണ്…. ”
അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു അവൾ പറഞ്ഞു
“സത്യം പദ്മ…… നിന്റെ ഓരോ തുള്ളി കണ്ണീരും… അതു എനിക്കു അറിയാം… നി കരയുമ്പോൾ എനിക്കും കരയാതിരിക്കാൻ ആകില്ല, നി അറിയാതെ ബാത്‌റൂമിൽ കയറി ഞാനും കരയും ”
“എന്തായാലും എനിക്കു കുഴപ്പം ഇല്ല ഏട്ടാ.. ഒക്കെ നമ്മുട ഈശ്വരൻ കാണുകയും കേൾക്കുകയും ചെയ്തു… ”
അങ്ങനെ അവരുട രണ്ടാളുടെയും ജീവിതത്തിൽ പ്രതീക്ഷയുടെ നാമ്പ് പൊട്ടിമുളച്ചു.
ചെറിയ ശര്ധി ഒക്കെ ഉണ്ടെന്ന് ഒള്ളു പദ്മയ്ക്ക്… വേറെ കാര്യമായ ക്ഷീണം ഒന്നും ഇല്ല…. എന്നാലും ഡോക്ടർ rest പറഞ്ഞത് കൊണ്ട് അവൾ ഒരുപാട് ജോലി ഒന്നും ചെയ്യുന്നില്ല.
“ഏട്ടാ.. ഒരു മോൻ മതിയായിരുന്നു അല്ലെ… ”
“നോ…നോ… മോൾ മതി… ”
രണ്ടാളും കൂടി വഴക്ക് ഉണ്ടാക്കി..
“ന്റെ നാഗത്താണെ… ക്ഷമിക്കണേ.. എന്തായാലും എന്റെ ഉണ്ണിക്ക് ആരോഗ്യവും ആയുസും തന്നാൽ മതി… ”
ഒടുവിൽ പദ്മ പറഞ്ഞു .
സേതു ആണെങ്കിൽ എന്നും കാലത്തെ ഉണർന്നു കുളി കഴിഞ്ഞു സൂര്യഭഗവനെ നോക്കി ആണ് പ്രാർത്ഥക്കുന്നത് കുഞ്ഞിന് വേണ്ടി..
അങ്ങനെ മാസങ്ങൾ പിന്നിട്ടു.
ഒരു തവണ സ്കാൻ ചെയ്യാൻ ചെന്നപ്പോൾ ആണ് അറിഞ്ഞത് അവരുടെ ജീവിതത്തിൽ ഇരട്ടി സന്തോഷം ആണ് വരാൻ പോകുന്നത് എന്ന്.
“ഇരട്ട കുട്ടികൾ ആണ് പദ്മയുടെ വയറ്റിൽ…… ഒരാണും ഒരു പെണ്ണും… “ഡോക്ടർ വൈദേഹി പറഞ്ഞു.
.ഈശ്വരാ.. നി ഞങളുടെ രണ്ടാളുടെയും പ്രാർത്ഥന കേട്ടോ…
സേതുവിന്റെ കണ്ണുകൾ നിറഞ്ഞു.
അപ്പോൾ പദ്മയ്ക്ക് ഇത്തിരി ടെൻഷൻ വന്നു.
.”യ്യോ.. ഏട്ടാ… എന്റെ വയറ്റിൽ രണ്ട് വാവയ്ക്കും കിടക്കാൻ ഉള്ള ഇടം ഉണ്ടോ… ”
“ശോ.. നി ഇങ്ങനെ ഒക്കെ പറയാതെ.. നമ്മുടെ മക്കൾ കേൾക്കും.. “അവൻ അവളെ ശാസിച്ചു.
“അയ്യോ.. അങ്ങനെ അല്ല ഏട്ടാ… എന്റെ ഒരു ഡൌട്ട്.. ”
“ഒന്ന് മിണ്ടാതിരിക്കുന്നെ….. നി നല്ല ചിന്തയോടെ ഇരിക്ക്… ”
സേതു ആണെങ്കിൽ പദ്മയുടെ ഓരോ ദിവസത്തെയും ചലനങ്ങൾ എല്ലാം നിരീക്ഷിച്ചു ആണ് ഇരിക്കുനത്…
അവൾക്ക് ഒരു കുറവും വരുത്താതെ ആണ് അവൻ അവളെ നോക്കുന്നത്.
നാട്ടിൽ നിന്ന് എല്ലാവരും വിളിച്ചു പറഞ്ഞത് ആണ് അവരോട് അവിടേക്ക് ചെല്ലാൻ..
പക്ഷെ 7മാസം കഴിഞ്ഞു പോയാൽ മതി എന്ന് ആണ് സേതു അവളോട് പറഞ്ഞത്.
7മാസം കഴിഞ്ഞു രണ്ടാളും കൂടി ഒരുമിച്ചു നാട്ടിൽ പോകുവാൻ ആണ് അവർ തീരുമാനിച്ചത്.
പദ്മയ്ക്ക് ഓരോ ദിവസവും ഓരോ ആഗ്രഹ ആണ്…
മസാലദോശ, ചില്ലിപൊറോട്ട, വെജ് ന്യൂഡിൽസ്….. ഇങ്ങനെ പോകുന്നു അവളുടെ മെനു..
കുഞ്ഞുങ്ങൾക്ക് മെല്ലെ അനക്കം ഒക്കെ വെച്ചു തുടങ്ങി.
“യ്യോ… സേതുവേട്ട… എനിക്കു പേടി ആകുന്നു…
ഇടയ്ക്ക് എല്ലാം പദ്മ അലറിവിളിക്കും.
മീര വന്നു അവളെ ആശ്വസിപ്പിക്കും.
കടിഞ്ഞൂൽ ആയതിനാൽ അതിന്റ എല്ലാ ടെൻഷനും അവളിൽ കാണാം.
രണ്ട് മക്കൾക്കും പദ്മയ്ക്കും ഉമ്മ കൊടുത്തിട്ട് ആണ് സേതു എന്നും കിടക്കുന്നത്.
അവന്റെ ശബ്‌ദം കേൾക്കുമ്പോൾ പദ്മയുടെ വയറ്റിൽ കിടന്നു കുഞ്ഞുങ്ങൾ ഇളകും..
ഇടയ്ക്ക് ഒക്കെ പദ്മ ഭയങ്കര കണക്കുകൂട്ടൽ ആണ്..
മക്കൾക്ക് ഏത് പേരിടണം എന്ന് ഒക്കെ.
പക്ഷെ സേതു പറഞ്ഞത് ഇപ്പോളെ ഒരു കണക്കു കൂട്ടലും വേണ്ട… എല്ലാം മക്കൾ വന്നതിന് ശേഷം എന്ന് ആണ്.
“…തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…