മുറപ്പെണ്ണ്: ഭാഗം 5
രചന: മിത്ര വിന്ദ
സിദ്ധു…… എങ്ങനെ ഉണ്ടായിരുന്നു മോനെ പുതിയ കോളേജ്.. നിനക്ക് ഇഷ്ട്ടം ആയോ.
അവൻ ഒന്ന് ഫ്രീ ആകുന്നത് കാത്തു അവന്റെ അമ്മ വെയിറ്റ് ചെയുക ആയിരുന്നു..
“അടിപൊളി കോളേജ് ആണ് അമ്മേ….നല്ല കുട്ടികൾ ആണ്, ടീച്ചേഷ്സും ഫ്രണ്ട്ലിയാണ് പിന്നെ ഇന്ന് കോളേജിൽ ആർട്സ് ഡേ ആയിരുന്നു….. ”
“ആഹ്ഹ്…… നല്ല കല ഉള്ള കുട്ടികൾ ഒക്കെ ഉണ്ടോ ക്ലാസ്സിൽ… ”
“മ്മ്… ഉണ്ട് അമ്മേ…. നന്നായി പാടുന്ന കുട്ടികൾ ഒക്കെ ഉണ്ട്..എന്റെ ക്ലാസ്സിലെ ഒരു കുട്ടി അസ്സലായി പാടി . “അതു പറയുമ്പോൾ അവന്റെ മനസ്സിൽ പദ്മ ആയിരുന്നു.
“ഉവ്വോ…… നീയും ഒരു പാട്ട് പാടാൻ മേലായിരുന്നോ മോനെ.. നീ എന്ത് നന്നായി പാടുന്നത് ആണ്, കുട്ടികൾ എല്ലാവരും ഞെട്ടുമായിരുന്നു . ”
“ഹേയ്.. ഒന്ന് പോ എന്റെ അമ്മേ… ഇനി ഞാനും കൂടി പാടാത്ത കുഴപ്പം ഒള്ളു … ”
“അതെന്താ മോനെ… നീ ഒന്ന് പാടി എന്ന് കരുതി എന്താണ് ഇപ്പോൾ സംഭവിക്കുക…നീ എത്രയോ കാലം സംഗീതം പഠിച്ചു.
”
മുത്തശ്ശി കൂടി അതു ഏറ്റു പിടിച്ചു..
“ഈ മുത്തശ്ശി ക്ക് നേരത്തെ കഴിച്ചു കിടക്കാൻ വയ്യാരുന്നോ, നേരം എത്ര ആയിന്നു അറിയുമോവെറുതെ ഇങ്ങനെ ഇരുന്ന് എന്തേലും അസുഖം പിടിപ്പിക്കും .. ”
“ഞാൻ കിടന്നോളാം കുട്ടി…. നി ഇപ്പോൾ വരു,, നമ്മൾക്ക് ഒരുമിച്ചു കഴിക്കാം.. ”
“മ്മ് . വരാം മുത്തശ്ശി.. ഒരു സെക്കന്റ്. ”
“നിനക്ക് ഒരു പാട്ട് പാടാൻ നോക്കാമായിരുന്നു ഇല്ലേ മോനെ.. “മുത്തശ്ശി വീണ്ടും ചോദിച്ചു
“മ്മ്… ഇതാപ്പോ നന്നായെ…. ഞാൻ അടുത്ത തവണ ആയിക്കോട്ടെ.. പാടിയേക്കാം.. നിങ്ങളുടെ പരാതി തീർത്തു കളയാം പോരേ “അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഉള്ളിത്തീയലും കാബ്ബേജ് തോരനും പപ്പടവും അച്ചിങ്ങ മെഴുക്കുവരട്ടിയും ഒക്കെ ആയിട്ട് ആണ് അവരുടെ അത്താഴം.. പിന്നെ എന്നത്തേയും പോലെ സിദ്ധുവിന്റെ പ്രിയപ്പെട്ട കണ്ണിമാങ്ങാ അച്ചാറും….
എന്നും മൂവരും ഒരുമിച്ചു ഇരുന്നാണ് കഴിക്കുന്നത്…
സഹായത്തിനായി അടുക്കളയിൽ ഒരു സ്ത്രീ ഉണ്ട്.. രാജമ്മ ചേച്ചി… പുറംപണിക്ക് മറ്റു രണ്ട് ആളുകളും..
ഈ ഇരുനില മാളികയിൽ നമ്മൾ തനിച് ഇനി എത്ര നാൾ ആണ് സിദ്ധു…..
അമ്മ അവനെ നോക്കി..
“മ്മ്… എന്റെ പഠിത്തം ഇത്തിരി കൂടി കഴിയാൻ ഉണ്ട് അമ്മേ… അതു ഒക്കെ ഒന്ന് കഴിഞ്ഞു സ്വസ്ഥം ആയിട്ട് നമ്മൾക്ക് ഒരു കല്യാണം വെയ്ക്കാം… എന്തെ.. ”
“ഇനി എന്നാണ് ന്റെ മോനെ…. ഇപ്പോൾ വയസ് എത്ര ആയീന്നു എന്തേലും ബോധം ഉണ്ടോ .30കഴിഞ്ഞു ”
“അത്രയും അല്ലേ ഒള്ളു… വരട്ടെ നോക്കാം… ”
“എത്ര പറഞ്ഞു എങ്കിലും മനസിലാകാത്തത് നിനക്ക് മാത്രം ഒള്ളു…. ഞങ്ങൾക്ക് കൂട്ടായിട്ടു ഒരു കുട്ടി വേണം…. ”
“എങ്കിൽ പൂജയെ ഇങ്ങോട്ട് വിളിക്കാം..അപ്പോൾ അമ്മയ്ക്ക് സന്തോഷം ആകുമോ.. . ”
“നീ എന്റെ കൈയിൽ നിന്ന് മേടിക്കു കെട്ടോ.. ഈയിടെ ആയിട്ട് ഇത്തിരി കൂടുന്നുണ്ട്. ഒരു പൂജ ”
അവർ അവന്റെ നേർക്ക് കൈ ഓങ്ങി..
“മോനെ… മുത്തശ്ശിക്ക് നിന്റെ ഉണ്ണിയെ കണ്ടിട്ട് ഒന്ന് കണ്ണടയ്ക്കണമ്… അത്രയും ഒള്ളു ഈ വാർധക്യത്തിൽ ഈ ഉള്ളവളുട ആഗ്രഹം.. അതൊന്ന് നടത്തി താടാ .. ”
“അത് ഞാൻ വാക്ക് തരുന്നു…കുറച്ചു…. വളരെ കുറച്ചു സാവകാശം മതി…. അപ്പോളേക്കും എല്ലാം നമ്മൾക്ക് റെഡി ആക്കാം… ”
അവൻ ഊണ് കഴിച്ചു എഴുനേറ്റ്…
ചുവരിൽ അച്ഛന്റെ ഫോട്ടോയിലേക്ക് അവൻ കണ്ണ് നട്ടു…..
എന്നിട്ട് മെല്ലെ മുറിയിലേക്ക് പോയി..
തന്റെ ബെഡിൽ പോയി അവൻ കിടന്നു..
വരമഞ്ഞളാടിയ. രാവിന്റെ മാറിൽ ………
അവൻ ഒരു നിമിഷം കണ്ണടച്ച്..
എന്തൊരു സംഗീതം……..ആ ഈണത്തിൽ ലയിച്ചു ഇരിക്കുക ആയിരുന്നു അവിടെ കൂടിയ ഓരോ വ്യക്തിയും
അവന്റെ ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞു…
“ഡോ മാഷേ… മര്യാദക്ക് താൻ രണ്ടായിരം രൂപ ഇങ്ങു എടുക്ക്….ഇല്ലെങ്കിൽ വിവരം അറിയും കേട്ടോ . ”
അവളുടെ ദേഷ്യവും സംഗീതവും അതു കഴിഞ്ഞു ഉള്ള പരിഭവവും…. അവൻ കണ്ണുകൾ അടച്ചു….
അടുത്ത ദിവസം കാലത്തെ
ചന്ദന നിറം ഉള്ള ഒരു സൽവാർ ആണ് അവൾ കോളേജിൽ പോകാൻ ആയി അണിഞ്ഞത്.
സുന്ദരി ആകാൻ അവൾ ഒരു ശ്രെമം ഒക്കെ നടത്തി….
ഇത്തിരി മോഡേൺ ആയി പോയോ……
ഹേയ് ഇല്ല… ഇത്രയും പോലും ഇല്ലാതെ എന്തോന്ന് കോളേജ് ലൈഫ്..
ഉമ്മറത്തേക്ക് വന്നു…
“ഹായ്.. ഇന്ന് എന്റെ കുട്ടി സുന്ദരി ആയിട്ട് ഉണ്ടല്ലോ… ”
മുത്തശ്ശി അവളെ അടിമുടി നോക്കി..
“ഒന്ന് പോ എന്റെ മുത്തശ്ശി… അല്ലെങ്കിലും ഞാൻ സുന്ദരി അല്ലേ.. “…
പദ്മ കുറുമ്പോടെ മുത്തശ്ശിയേ നോക്കി.
അല്ലെന്ന് ഞാൻ പറഞ്ഞോ കുട്ട്യേ… ഇന്ന് ഇത്തിരി കൂടി ഒന്ന് സുന്ദരി ആയിട്ട് ഉണ്ട്… “അതാണ് ഞാൻ പറഞ്ഞത്..
“ആയിക്കോട്ടെ…… “അവൾ മുത്തശ്ശിയുടെ കവിളിൽ പിടിച്ചു ഉമ്മ വെച്ച്.
എല്ലാവരോടും യാത്ര പറഞ്ഞു വേഗം കോളേജിലേക്ക് ഇറങ്ങി…….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…