Novel

മുറപ്പെണ്ണ്: ഭാഗം 50

രചന: മിത്ര വിന്ദ

സേതുന്റെ ശബ്‌ദം കേൾക്കുമ്പോൾ പദ്മയുടെ വയറ്റിൽ കിടന്നു കുഞ്ഞുങ്ങൾ ഇളകും..

ഇടയ്ക്ക് ഒക്കെ പദ്മ ഭയങ്കര കണക്കുകൂട്ടൽ ആണ്..

മക്കൾക്ക് ഏത് പേരിടണം എന്ന് ഒക്കെ.

പക്ഷെ സേതു പറഞ്ഞത് ഇപ്പോളെ ഒരു കണക്കു കൂട്ടലും വേണ്ട… എല്ലാം മക്കൾ വന്നതിന് ശേഷം എന്ന് ആണ്.

****

അങ്ങനെ ഏഴുമാസം ആയപ്പോൾ ആണ് പദ്മയും സേതുവും നാട്ടിലേക്ക് വന്നത്.

എല്ലാവരും അവരെ കാത്ത് ഇരിക്കുക ആയിരുന്നു.

പദ്മയ്ക്ക് ഇഷ്ട്ടം ഉള്ള മാമ്പഴംപുളിശ്ശേരി യും ചേന മെഴുക്കുവരട്ടിയും ഉള്ളിത്തീയലും ഇഞ്ചി പച്ചടിയും ഒക്കെ ഉണ്ടാക്കി ഗിരിജ നോക്കി ഇരിക്കുക ആയിരുന്നു അവരെ.

ആദ്യം ദേവകിയുടെ അടുത്തേക്ക് ആണ് അവർ പോയത്

അതിന് ശേഷം അവർ എല്ലാവരും കൂടി ആണ് അങ്ങോട്ടേക്ക് പോയത്..

പദ്മയെ കാറിൽ നിന്ന് പിടിച്ചു ഇറക്കി ആണ് ദേവകി കൊണ്ട് വരുന്നത്.

പദ്മയെ കണ്ടതും മുത്തശ്ശി അവളെ കെട്ടിപിടിച്ചു കരഞ്ഞു.

“ഒടുവിൽ.. ഒടുവിൽ ഈശ്വരൻ കണ്ണ് തുറന്നല്ലോ…. ”
..

“മുത്തശ്ശി…. ”

“നിന്റെ കുഞ്ഞിനെ കണ്ടിട്ട് മരിക്കണം… അതു മാത്രമേ ഒള്ളു ഈ ഉള്ളവളുട പ്രാർത്ഥന… .. ”

“ഒക്കെ നടക്കും മുത്തശ്ശി…. “അവൾ അവരുട കരം ഗ്രഹിച്ചു.

ഇനി പ്രസവം കഴിയും വരെ എല്ലാവരും കൂടി പദ്മയുടെ ഇല്ലത്തു കൂടാൻ ആണ് തീരുമനം..

വിശ്വനാഥൻ ആണ് അങ്ങനെ ഒരു തീരുമാനം മുന്നോട്ട് വെച്ചത്..

സേതുവും ദേവകിയും അത് അനുസരിച്ചു.

പലഹാരങ്ങൾ ആയിട്ട് കുടുംബക്കാർ എല്ലാവരും പദ്മയെ കാണുവാൻ വരും.

ചിലർ സഹതാപം പറയും ഇപ്പോളും..

പദ്മ പക്ഷെ ഒന്നും ചെവികൊള്ളില്ല.

*****

ചെക്ക്‌ അപ്പ്‌ നു വേണ്ടി പോയതാണ് പദ്മയും സേതുവും ഗിരിജയും കൂടി.

അപ്പോൾ ആണ് ഡോക്ടർ പറഞ്ഞത് ഇനി തിരികെ പോകേണ്ട.. അഡ്മിറ്റ് ആയിക്കൊള്ളാൻ..

ഗിരിജ വേഗം ഫോൺ എടുത്ത് ദേവകിയോട് കാര്യം പറഞ്ഞു.

അമ്മയ്ക്കും കുഞ്ഞിന് വേണ്ടി ഉള്ള ബാഗ് ഒക്കെ ഗിരിജ നേരത്തെ റെഡി ആക്കി വെച്ചിരുന്നു..

അതു എല്ലാം ആയിട്ട് വിശ്വനാഥനും ദേവകിയും ഉടൻ വന്നു.

പദ്മ അപ്പോൾ ലേബർ റൂമിൽ ആയിരുന്നു.

പരിശോധന കഴിഞ്ഞു അവളെ കുറച്ച് സമയം കഴിഞ്ഞു ആണ് നേഴ്സ് റൂമിലേക്ക് കൊണ്ട് വന്നത്.

ഗിരിജയ്ക്ക് ആണ് ടെൻഷൻ..

വിശ്വനാഥൻ നല്ല ചീത്ത പറഞ്ഞു അവരെ.

എന്തായാലും നാളെയാകും എന്ന് ഇടയ്ക്ക് ഡോക്ടർ പറഞ്ഞു

അതുകൊണ്ട് ദേവകിയും വിശ്വനും അവിടെ നിന്ന് മടങ്ങി

പദ്മ ആകെ ഉല്ലാസത്തിൽ ആണ്..

കാരണം കുഞ്ഞുങ്ങളെ കാണാൻ അവൾക്ക് കൊതി ആയി..

.”പദ്മ… pain ഉണ്ടോ…. ”

“ഇല്ല ഏട്ടാ… എനിക്കു ഒരു പ്രശ്നം പോലും ഇല്ല.. ”

“അല്ല അമ്മേ … ഈ പ്രസവവേദന എന്ന് പറയുന്നത് എന്താണ്.. എനിക്ക് എന്താണ് pain വരാത്തത്.. ”

.”സമയം അകാഞ്ഞിട്ടു ആയിരിക്കും കുട്ടി ”

“ശോ.. പിന്നെ എന്തിനു ആണ് നമ്മളെ ഇവിടെ പിടിച്ചു കിടത്തിയത്.. ”
..

“അതൊക്ക ഡോക്ടർക്ക് അല്ലെ അറിയൂ… നി അടങ്ങി കിടക്കു… ”

അവർ മകളെ വഴക്ക് പറഞ്ഞു.
..

വെളുപ്പിന് ഒരു മണി ആയി കാണും പദ്മയ്ക്ക് pain വരാൻ മരുന്നു വെച്ചപ്പോൾ.

ഇടയ്ക്ക് ഇടയ്ക്ക് കൺട്രക്ഷൻ ഉണ്ടാകാൻ തുടങ്ങി.

പദ്മക്ക് വേദന അനുഭപ്പെടാൻ തുടങ്ങി.

“Ho… അമ്മേ… ”

അവൾ ശ്വാസം വലിച്ചു വിട്ട്.

.സേതുവിന് ആണെങ്കിൽ മുട്ട് വിറയ്ക്കാൻ തുടങ്ങി.

ഗിരിജ വേഗം പോയി നഴ്സിനെ വിളിച്ചു.

പദ്മയ്ക്ക് ലേബർ റൂമിൽ നടന്നു പോലും പോകാൻ വയ്യ.

രണ്ട് നേഴ്സ്മാർ ട്രോളിയും ആയിട്ട് വന്നു.

പദ്മയ്ക്ക് അവിടേക്ക് പോകാൻ പേടി തോന്നി…

എങ്കിലും മക്കളെ ഓർത്തപ്പോ അവൾക്ക് പ്രതീക്ഷ ആയി.

Pain വന്നും പോയിയും നിൽക്കുക ആണ്.

ആറു മണി ആയി സമയം..

പദ്മയ്ക്ക് കാര്യം ആയ വിശേഷം ആയില്ല.

ഗിരിജയും സേതുവും പ്രാർത്ഥനയോടെ ഇരുന്ന്. …തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button