Novel

മുറപ്പെണ്ണ്: ഭാഗം 51 || അവസാനിച്ചു

രചന: മിത്ര വിന്ദ

പദ്മയ്ക്ക് കാര്യം ആയ വിശേഷം ആയില്ല.

ഗിരിജയും സേതുവും പ്രാർത്ഥനയോടെ ഇരുന്ന്.

.ഇടയ്ക്ക് ഡോക്ടർ അവരെ വിളിച്ചു.

Pain വരുന്നുണ്ട്.. നമ്മൾക്ക് കുറച്ചു കൂടി നോക്കാം..

സേതുവിനോട് പദ്മയെ കയറി കാണുവാൻ പറഞ്ഞു..

പക്ഷെ അവനു പേടി ആയിരുന്നു..

ഏഴുമണി കഴിഞ്ഞു കാണും….

രണ്ട് നഴ്സ്മാർ പുറത്തേക്ക് വന്നു..

“പദ്മ തീർത്ഥാ… %

.

ഗിരിജയും സേതുവും ഓടി.

രണ്ട് പേരുടെയും കയ്യിൽ രണ്ട് കുരുന്നു വാവകൾ ഉണ്ട്..

.സേതുവും ഗിരിജയും കുഞ്ഞുങ്ങളെ ഏറ്റു വാങ്ങി.

ഒരാൾ നല്ല ഉറക്കത്തിൽ ആണ്.

സേതുവിന്റ് കയ്യിൽ പെൺകുട്ടി ആണ്..

“അച്ചേടെ പൊന്നെ….”അവൻ മെല്ലെ വിളിച്ചു.

.ഗിരിജയുടെ കൈയിൽ ഉറങ്ങി ഇരുന്ന കുഞ്ഞു അതു കേട്ട് കൺ‌തുറന്നു.

“ആഹ്ഹ.. അച്ഛനെ മനസിലായി കെട്ടോ…. ”

ഒരു നേഴ്സ് ചിരിച്ചു കൊണ്ട് പറഞ്ഞു.

സേതു മാറി മാറി രണ്ട് കുഞ്ഞുങ്ങളെയും എടുത്തു.

“ഇനി മതി കെട്ടോ… പീഡിയാട്രീഷൻ വരട്ടെ.. എന്നിട്ട് അമ്മയെയും മക്കളെയും കൂടെ റൂമിൽ മാറ്റം… ”

“സിസ്റ്റർ.. പദ്മ… ”
സേതു ചോദിച്ചു.

“സുഖം ആയി ഇരിക്കുന്ന… ആൾ ഹാപ്പി ആണ്… ”

“പ്രസവ വേദന എങ്ങനെ ആണെന്ന് അരുന്നല്ലോ നിന്റെ സംശയം.. എങ്ങനെ ഉണ്ടായിരുന്നു മോളേ… ”

.റൂമിൽ എത്തിയതും സേതു അവളോട് മെല്ലെ ചോദിച്ചു..

പദ്മ ഒന്നും പറയാതെ മെല്ലെ ചിരിച്ചു..

വിശ്വനാഥനും ദേവകിയും ഒക്കെ വന്നു ഹോസ്പിറ്റലിൽ..

എല്ലാവരും സന്തോഷത്തിൽ ആണ്.

*******

തക്കുട്ടനും പൊന്നമ്പലും …. മക്കളെ എല്ലാവരും ഓമനിച്ചു വിളിക്കുന്നത് അങ്ങനെ ആണ്
.

രണ്ട് പേരുടെയും കുറുമ്പ് നോക്കി ഇരിക്കുക ആണ് എല്ലാവരും..

നേരം പോകുന്നത് അറിയില്ല എന്ന് പറയും മുത്തശ്ശൻ.

.എല്ലാവരും മക്കളെ നോക്കി ഇരിക്കും.

കമഴ്ന്നു വീഴാൻ തുടങ്ങി കഴിഞ്ഞു രണ്ടാളും..

വിശ്വനാഥ്‌ന്റെ കൈയിൽ ആണ് പൊന്നാമ്പൽ..

സേതു,, തക്കൂട്ടനെയും എടുത്തു മുറ്റത്തെ കാഴ്ചകൾ ഒക്കെ കാണിച്ചിരിക്കുക ആണ്..

കുഞ്ഞുങ്ങൾ രണ്ടാളും നിലത്തു കിടക്കില്ല..

എല്ലാവരും എടുത്തു കൊണ്ട് നടക്കുക ആണ് എല്ലായ്‌പോഴും.

പദ്മയ്ക്ക് ഒരു ബുദ്ധിമുട്ട് പോലും ഇല്ല . പ്രസവരക്ഷ ഒക്കെ കഴിഞ്ഞു അവൾ സുന്ദരി കുട്ടി ആയി..

കാരണം എല്ലാവരും കുഞ്ഞുങ്ങളെ നോക്കിക്കോളും.

മുത്തശ്ശി യും ദേവകിയും ഗിരിജയും ഒക്കെ മക്കളെ കൊഞ്ചിച്ചും താലോലിച്ചും ഇരിക്കും..

.രണ്ട് കുഞ്ഞുങ്ങൾക്കും ആറു മാസം കഴിഞ്ഞു.

അന്നപ്രാശം കഴിഞ്ഞു എല്ലാവരും കൂടി പളനിക്ക് പോകുക ആണ് ഇന്ന്.

മക്കൾ ഉണ്ടാകും മുൻപ് പദ്മ നേർന്ന നേർച്ച കഴിപ്പിക്കുവാൻ.

പളനി ആണ്ടവന് തങ്കത്തേര് വലിക്കുക എന്ന നേർച്ച ആണ് പദ്മ നേർന്നത്..

എല്ലാം മുരുകന്റെ അനുഗ്രഹം കൊണ്ട് ആണ് എന്നു ആണ് അവളും സേതുവും വിശ്വസിക്കുന്നത്..

ആ നേർച്ച കഴിപ്പിച്ചിട്ട് പദ്മയും സേതുവും ഡൽഹിയ്ക്ക് മടങ്ങും… കൂടെ ദേവകിയും…

കാലത്തെ എല്ലാവരും പുറപ്പെട്ടത് ആണ്..

വൈകിട്ട് ദീപാരാധന കഴിഞ്ഞു ആണ് തങ്കത്തേര് വലിക്കുന്നത്.

അതുകൊണ്ട് റൂമിൽ എത്തി fresh ആയി എല്ലാവരും കോവിലിന്റെ മുൻപിൽ എത്തി..

പദ്മയും സേതുവും ഭഗവാന്റെ മുന്നിൽ പ്രാത്ഥിച്ചു കൊണ്ട് തങ്ങളുടെ നേർച്ച പാലിച്ചു..
..

“ഈശ്വരാ… ഞങളുടെ രണ്ട് മക്കൾക്കും ആയുരാരോഗ്യ സൗഖ്യം നൽകേണമേ…. അവരുടെ ഓരോ ചുവടുകളിലും ഭഗവാനെ നിന്റെ കൃപ ഉണ്ടാകണമേ….എന്റെ പദ്മയ്ക്കും ദീർഘായുസ്സ് കൊടുക്കണമേ . “സേതു ഇരുമിഴിയും അടച്ചു കൈകൂപ്പി..

“എന്റെ ആണ്ടവാ….. ഞങ്ങളുടെ പ്രാർത്ഥനയ്ക്കും കണ്ണീരിനും നി തന്ന മുത്തും പവിഴവും ആണ് ഞങളുടെ മക്കൾ…. എത്ര പറഞ്ഞാലും തീരത്തില്ല നിന്നോട് ഉള്ള കടപ്പാട്…എന്റെ സേതുവേട്ടനെയും എന്റെ പൊന്നോമനകളെയും കാത്തുരക്ഷിക്കണമേ… . ഭഗവാനെ നി തന്നെ ഞങ്ങളുടെ തുണ…. ”
പദ്മ പളനി ആണ്ടവന്റെ മുന്നിൽ തൊഴുകൈകളോടെ നിന്ന്.

അച്ഛനും അമ്മയും തങ്കത്തേര് വലിച്ചു വന്നപ്പോൾ തക്കുട്ടനും പൊന്നമ്പലും കൈകാൽ ഇട്ട് അടിച്ചു ചിരിച്ചു.

അവസാനിച്ചു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button