Novel

മുറപ്പെണ്ണ്: ഭാഗം 6

രചന: മിത്ര വിന്ദ

കീർത്തന അന്നും ലീവ് ആണ്…..

അതുകൊണ്ട് അവളുടെ നടത്തത്തിന്റെ വേഗത വർധിച്ചു..

കാരണം എങ്ങനെ എങ്കിലും സാറിനെ കണ്ടാൽ സാറിന് അദ്ദേഹത്തിന്റെ ക്യാഷ് തിരിച്ചു ഏൽപ്പിക്കണം .

അവൾ ഓർത്തു..

ബസ് സ്റ്റോപ്പ്‌ എത്താറായി… പക്ഷെ സാറിനെ കണ്ടിലാ..

ഇനി പോയി കാണുമോ ആവോ…..

അവൾ പ്രതീക്ഷയോടെ നോക്കി…

അകലെ നിന്ന് സാറിന്റെ കാർ വരുന്നത് അവൾ കണ്ടു..

അവൾക്ക് പക്ഷെ മുന്നോട്ട് ചലിക്കാൻ കഴിഞ്ഞില്ല…

സാർ ആണെങ്കിൽ അവളെ മൈൻഡ് പോലും ചെയ്തില്ല…

അയാൾ മെല്ലെ കാർ ഓടിച്ചു പോയി..

അവളിൽ നിരാശ പടർന്നു..

അപ്പോളേക്കും ബസ് വന്നു..

അവൾ വേഗം ബസിൽ കയറി പോയി..

ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാവരും ആകെ സന്തോഷം…

കാരണം സാർ ആണ്..

പുതിയ സാറിനെ എല്ലാവർക്കും അങ്ങ് പിടിച്ചു…

First പീരിയഡ് സാർ ക്ലാസ്സിൽ വന്നു..

വളരെ ഫ്രണ്ട്‌ലി ആയിട്ട് ആണ് സാർ പഠിപ്പിക്കുന്നത്…

ബോയ്സ് nu ഒക്കെ സാർ ആണെങ്കിൽ ഒരു മൂത്ത ജ്യേഷ്ഠനെ പോലെ ആണ്….

അത്രയ്ക്ക് കമ്പനി ആയി ഒറ്റ ദിവസം കൊണ്ട് തന്നെ..

ക്ലാസ്സ്‌ കഴിഞ്ഞു സാർ സ്റ്റാഫ്‌ റൂമിലേക്ക് പോയി…

പദ്മക്ക് ആണെങ്കിൽ ഉത്സാഹം നഷ്ടപെട്ട അവസ്ഥ ആണ്..

സാർ തന്നെ കുറിച്ച് എന്ത് വിചാരിച്ചു കാണും….. അതു ഓർക്കുമ്പോൾ അവൾക്ക് വിഷമം ആണ്…

സാറിനോട് ഒന്ന് തനിച്ചു കിട്ടിയാൽ മാത്രം ആ കാര്യം സംസാരിക്കാൻ പറ്റു…

“Di…. നീ എന്താണ് ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത്…. ”

ആന്മരിയ അവളുടെ അടുത്തേക്ക് വന്നു..

“ഹേയ്.. ഒന്നുല്ലാടി… ഒരു തലവേദന… ”

“അതു എന്താ…. നമ്മൾക്ക് സ്റ്റാഫ്‌ റൂമിൽ പോയി ടാബ്ലറ്റ് മേടിക്കാം… ”

“ഹേയ്.. വേണ്ടടി….. ”

അവൾ ഒഴിഞ്ഞു മാറി…

പക്ഷെ ആന്മരിയയും റ്റീനയും കൂടി സ്റ്റാഫ്‌ റൂമിൽ ചെന്ന്..

“സാർ….. ”

“മ്മ്… എന്ത് പറ്റി.. ”

“പദ്മക്ക് ഭയങ്കര ഹെഡ് ഏയ്ക്ക്… സൊ ഒരു ടാബ്ലറ്റ്.. ”

“One mint…. “സിദ്ധു എഴുനേറ്റു പോയി പ്യൂൺ നോട്‌ ടാബ്ലറ്റ് മേടിച്ചു.. എന്നിട്ട് അവരുടെ കൈയിൽ കൊടുത്ത് വിട്ട്..

“Di.. ദേ സാറിനോട് മേടിച്ചത് ആണ്.. നീ കഴിക്ക്.. എന്നിട്ട് ലൈബ്രറിയിൽ പോയി rest എടുക്ക്.. ”

“ഒന്ന് പോടീ….. ”

അപ്പോളേക്കും സാർ അവിടേക്ക് വന്നു..

“What happend പദ്മ… ”

അവൾ വേഗം എഴുനേറ്റു..

“ചെറിയ തലവേദന… ”

“ഹോസ്പിറ്റലിൽ പോകണോ.. $

“യ്യോ… വേണ്ട….. ”

അവൾ കണ്ണുമിഴിച്ചു പറഞ്ഞു..

“എങ്കിൽ താൻ റസ്റ്റ്‌ എടുക്ക്… ”

“ഒക്കെ സാർ… ”

അവൾ പറഞ്ഞു..

“എന്തൊരു പാവം സാർ ആണ് അല്ലേടി…. “ടീന പറഞ്ഞു..

“സത്യം… “മിഥുന അതു ശരി വെച്ച്..

മേശമേൽ തലവെച്ചു കിടക്കുക ആണ് അപ്പോൾ പദ്മ…

അവളുടെ പ്രശ്നം തലവേദന അല്ല…..

ആ ക്യാഷ് തിരിച്ചു കൊടുത്ത് സാറിനോട് മാപ്പ് പറയണം.. അത്രയും മാത്ര….

അതു കഴിഞ്ഞാൽ ആശ്വാസം ആകും…

വൈകിട്ട് കോളേജിൽ നിന്ന് ബസ് സ്റ്റാൻഡിൽ വന്നിട്ട് മുത്തശ്ശിക്ക് ഉള്ള കൊട്ടൻചുക്കാദി തൈലം മേടിക്കണംയിരുന്നു അവൾക്ക്.. അച്ഛന് ആണെങ്കിൽ സമയം ഇല്ലന്ന് പറഞ്ഞായിരുന്നു.. അതുകൊണ്ട് ആണ് അവൾ ആ duty ഏറ്റെടുത്തത്..

അവൾ അങ്ങാടി കടയിൽ കയറുക ആണ്…

തൈലം മേടിച്ചു തിരിഞ്ഞതും അവൾ നോക്കിയപ്പോൾ ദേ സാർ അങ്ങോട്ട് കയറി വരുന്നു…

“Good ഈവെനിംഗ് സാർ.. ”

“Good ഈവെനിംഗ്… ”

“സാർ എന്ത് ആണ് ഇവിടെ … ”

“ഞാൻ എന്റെ മുത്തശ്ശിക്ക് കുഴമ്പ് മേടിക്കാൻ ആണ്…. കുട്ടിക്ക് തലവേദന കുറഞ്ഞോ.. $

“ഉവ്വ്… ”

സിദ്ധു കയറി എന്തൊക്കെയോ പേരുകൾ ഒക്കെ പറയണത് അവൾ കേട്ടു..

അവൾ മെല്ലെ റോഡിലേക്ക് ഇറങ്ങി..

“പദ്മ… നിൽക്കൂ… ഞാൻ ഡ്രോപ്പ് ചെയാം… ”

സിദ്ധു അതു പറയുകയും അവൾ കടിഞ്ഞാൺ ഇട്ടത് പോലെ നിന്ന്..

അവൻ കുറെയേറെ മരുന്നുകളും സാധനങ്ങളും ഒക്കെ മേടിച്ചു കൊണ്ട് വന്നു പിറകിലത്തെ സീറ്റിൽ വെച്ച്..

എന്നിട്ട് പദ്മയോട് കയറിക്കൊള്ളാൻ പറഞ്ഞു..

അവൾ ബാക്കിലെ സീറ്റ് തുറന്നു..

പക്ഷെ കുറേ ഏറെ സാധനം ആണ് അവിടെ മുഴുവൻ..

ഒരു തരത്തിൽ അവൾ അവിടെ കയറി ഇരുന്ന്..

അവൻ മെല്ലെ വണ്ടി മുന്നോട്ട് എടുത്ത്..

“പദ്മ.. സംഗീതം പഠിച്ചിട്ടുണ്ടോ… ”

“ഉവ്വ്… ”

“മ്മ്.. അതാണ് ഇത്രയും നന്നായി പാടുന്നത്… ”

“Thank you സാർ. ”

“മ്മ്……. വിട്ടിൽ ആരൊക്ക ഉണ്ട് ”

“അച്ഛൻ, അമ്മ… മുത്തശ്ശി മുത്തശ്ശൻ ”

“ഒക്കെ…. ”

“സാർ…. ”

“എന്താണ്…. ”

“അത്… അത്.. പിന്നെ… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.. ”

“എന്താണ്…. “അവൻ വണ്ടി സൈഡിൽ ഒതുക്കി..

“സാർ….. ”

“പറയു കുട്ടി…. ”

“അത് പിന്നെ… അന്ന് ഞാൻ ആളറിയാതെ….. ”

“ഹേയ് അത് സാരമില്ല……. ”

“സാർ.. ഇത് മേടിക്കണം….. “അവൾ ആ ആയിരം രൂപ സിദ്ധു വിന് നേർക്ക് നീട്ടി…

“അന്ന് കുട്ടീടെ ഡ്രസ്സ്‌ ഒക്കെ വൃത്തി കേട് ആയില്ലേ.. സൊ.. അതു ഇരിക്കട്ടെ.. “”യ്യോ… വേണ്ട സാർ… ദയവ് ചെയ്ത് ഇത് എന്നോട് മേടിക്കണം… പ്ലീസ്.. ”

“ഹേയ്… തനിക്ക് ആ ബാലൻസ് എമൗണ്ട് കൂടി തരാൻ ഞാൻ എടുത്തിട്ടുണ്ട്…. “അവൻ പേഴ്സ് കൈയിൽ എടുത്ത്…

സാർ പ്ലീസ്……. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..

“എന്റെ അറിവില്ലായ്മ കൊണ്ട് ആണ്… പ്ലീസ്…. ”

“ചെ… പദ്മ കരയുക ആണോ…. ”

അവൾ തന്റെ മിഴികൾ പെട്ടന്ന് ഒപ്പി…

“അതിന് മാത്രം നമ്മൾക്ക് ഇടയിൽ ഒന്നും സംഭവിച്ചില്ലലോ…. ”

“എന്നാലും… സാർ…. പ്ലീസ്… ഇത് എന്നോട് മേടിക്കണം…. ”

“Ok ok….. മേടിക്കാം കെട്ടോ..ഇനി ഇതിന്റെ പേരിൽ ഇയാൾ കരയുക ഒന്നും വേണ്ട …. “അവൻ കൈ നീട്ടിയപ്പോൾ അവൾ ആ ക്യാഷ് അവനു കൊടുത്ത്…

“ഇപ്പോൾ സമാധാനം ആയോ പദ്മക്ക് . ”

അവൾ ഒന്നും പറയാതെ ചിരിച്ചു..

“ഇനി പോകാം അല്ലേ.. ”

“ഉവ്വ്… ”

സിദ്ധു വണ്ടി മുന്നോട്ട് എടുത്തു..

“അയ്യോ അച്ഛന്റെ കാർ ആണ് അത്… “പദ്മ ആണെങ്കിൽ മുന്നിൽ പോയ വാഹനം കണ്ട് പകച്ചു..

“യ്യോ… വേണ്ട സാർ… ദയവ് ചെയ്ത് ഇത് എന്നോട് മേടിക്കണം… പ്ലീസ്.. ”

“ഹേയ്… തനിക്ക് ആ ബാലൻസ് എമൗണ്ട് കൂടി തരാൻ ഞാൻ എടുത്തിട്ടുണ്ട്…. “അവൻ പേഴ്സ് കൈയിൽ എടുത്ത്…

…….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button