മുറപ്പെണ്ണ്: ഭാഗം 7
Aug 23, 2024, 22:08 IST

രചന: മിത്ര വിന്ദ
സാർ പ്ലീസ്....... അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. "എന്റെ അറിവില്ലായ്മ കൊണ്ട് ആണ്... പ്ലീസ്.... " "ചെ... പദ്മ കരയുക ആണോ.... " അവൾ തന്റെ മിഴികൾ പെട്ടന്ന് ഒപ്പി... "അതിന് മാത്രം നമ്മൾക്ക് ഇടയിൽ ഒന്നും സംഭവിച്ചില്ലലോ.... " "എന്നാലും... സാർ.... പ്ലീസ്... ഇത് എന്നോട് മേടിക്കണം.... " "Ok ok..... മേടിക്കാം കെട്ടോ..ഇനി ഇതിന്റെ പേരിൽ ഇയാൾ കരയുക ഒന്നും വേണ്ട .... "അവൻ കൈ നീട്ടിയപ്പോൾ അവൾ ആ ക്യാഷ് അവനു കൊടുത്ത്... "ഇപ്പോൾ സമാധാനം ആയോ പദ്മക്ക് . " അവൾ ഒന്നും പറയാതെ ചിരിച്ചു.. "ഇനി പോകാം അല്ലേ.. " "ഉവ്വ്... " സിദ്ധു വണ്ടി മുന്നോട്ട് എടുത്തു.. "അയ്യോ അച്ഛന്റെ കാർ ആണ് അത്... "പദ്മ ആണെങ്കിൽ മുന്നിൽ പോയ വാഹനം കണ്ട് പകച്ചു.. "അതെന്താ.. എന്റെ കൂടെ വരാൻ പേടി ആണോ.. " "അങ്ങനെ ഒന്നും ഇല്ല... പക്ഷെ വേണ്ട സാർ.... " "Why... "? "അത് പിന്നെ ഈ നാട്ടിൽ ആരെങ്കിലും കണ്ടാൽ മോശം പറയും.... " "അങ്ങനെ ആണെങ്കിൽ വേണ്ട....ഞാൻ ആയിട്ട് എന്റെ student നു ചീത്ത പേര് ഉണ്ടക്കത്തില്ല... "അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. സാറിന് കോളേജ് ഒക്കെ ഇഷ്ട്ടം ആയോ... " "പിന്നെ..... എനിക്ക് വളരെ ഇഷ്ട്ടം ആയി... ! "സാറിന്റെ നാട് എവിടാ... "? "എന്റെ നാട് പാലക്കാട് ആണ്... " "ആഹ്ഹ... എനിക്കു പാലക്കാട് ഭയങ്കര ഇഷ്ട്ടം ആണ്... " "അവിടെ പോയിട്ടുണ്ടോ...അതോ ആരെങ്കിലും റിലേറ്റീവ്സ് ഉണ്ടോ . " "മുന്നേ ഒരു പ്രാവശ്യം..കല്പാത്തിയിൽ.. . അവിടെ വെച്ച് ഒരു വേളി കൂടാൻ പോയിട്ടുണ്ട് . " "മ്മ്...ഒക്കെ... " "നിറയെ പച്ചപ്പ് അല്ലേ..... നീണ്ട നെൽപ്പാടങ്ങളും കൊയ്ത്തും കിളികളും ചെറിയ കൈ പുഴകളും ഒക്കെ കാണാൻ വളരെ മനോഹര ആണ്... " "എങ്കിൽ അച്ഛനോടു പറയാം ഇയാളെ പാലക്കാട്ടേക്ക് കെട്ടിച്ചു വിടാൻ.. " "ഹേയ് അതൊന്നും ഇല്ല... അച്ഛൻ ആണെങ്കിൽ എന്നെ കാണാമറയത്തേക്ക് എങ്ങും വിടില്ല.. ഞാൻ ഒറ്റ മോൾ ആയത് കൊണ്ട് ഒരു കാരണവശാലും വിടില്ല... " "എങ്കിൽ പിന്നെ പാലക്കാട് ഒക്കെ ഇടയ്ക്ക് സന്ദർശനം നടത്തം.... അല്ലാതെ വേറെ നിവർത്തി ഇല്ലലോ.. " അവൾ ചിരിച്ചു... "അപ്പോൾ പദ്മ വരുന്നില്ലലോ..... ഞാൻ എങ്കിൽ പോയേക്കുവാ... " "ഒക്കെ സാർ... നാളെ കാണാം... "അവൾ അയാളോട് യാത്ര പറഞ്ഞു നടന്നു.. അവൾ നടന്നു പോകുന്നത് നോക്കി അവൻ കാറിൽ ഇരുന്നു.. നല്ല ഐശ്വര്യം തുളുമ്പുന്ന ഒരു നാടൻ പെൺകുട്ടി.... അവനു അവളോട് വല്ലാത്തൊരു അഭിനിവേശം തോന്നി.. അമ്മയോട് പറഞ്ഞാലോ ഈ കുട്ടിയെ കുറിച്ച്.. പക്ഷെ... പക്ഷെ... അമ്മയും മുത്തശ്ശിയും ഒക്കെ എങ്ങനെ പ്രതികരിക്കും... അതു ആണ് അവനു സംശയം.. എന്തായാലും വരട്ടെ... നോക്കാം.. അവൻ തീരുമാനിച്ചു. പദ്മ അപ്പോൾ നടന്നു പോകുക ആണ്. അവൻ ആയിരുന്നു മനസ്സിൽ.. ഇല്ലത്തെത്തിയപ്പോൾ അവൾക്ക് ആകെ ഒരു ഉന്മേഷം തോന്നി... മുത്തശ്ശി ചീരയും പാവലും ഒക്കെ നനയ്ക്കുക ആണ്... അമ്മ ആണെങ്കിൽ തൊടിയിൽ നിന്ന് കുമ്പളങ്ങ പറിക്കുക ആണ്.. ഓലൻ വെയ്ക്കാൻ ആണ് എന്ന് അവൾക്ക് തോന്നി... അച്ഛന് ഏറ്റവും ഇഷ്ട്ടം ഉള്ള വിഭവം ആണ് ഓലൻ.. അച്ഛൻ വീട്ടിൽ ഇരിക്കുന്ന ദിവസം അമ്മ ഓലൻ ഉണ്ടാക്കും.. "മുത്തശ്ശി... " "ആഹ് വന്നോ ന്റെ കുട്ട്യേ.... തിരക്ക് ഉണ്ടായിരുന്നോ... " "ലേശം തിരക്ക് ഉണ്ടായിരുന്നു മുത്തശ്ശി.... sunday അല്ലേ.... " "മ്മ്.... " "തിരുമേനി ചോദിച്ചു മുത്തശ്ശി എന്തെ വന്നില്ല എന്ന്... " അപ്പോളേക്കും കാവിലെ പൂജ ഒക്കെ കഴിഞ്ഞു മുത്തശ്ശൻ വന്നു.. "കുട്ടി ഇന്ന് ഏത് ക്ഷേത്രത്തിൽ പോയത്... അവിടേക്ക് കണ്ടില്ല.. " "ഞാൻ ശിവക്ഷേത്രത്തിൽ പോയി മുത്തശ്ശാ..... " "മ്മ്... വാര്യത്തെ മീനാക്ഷി ചോദിച്ചു കുട്ടി വന്നില്ലാലോ എന്ന്.. " ഉവ്വോ...എന്തെ ഇപ്പോൾ വിശേഷം.. " അമ്മ ഉമ്മറത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.. "വെറുതെ ഒരു കുശലം ചോദിച്ചു എന്നെ ഒള്ളു ഗിരിജ... "മുത്തശ്ശൻ ചാരു കസേരയിൽ കിടന്നു.. അച്ഛൻ ന്യൂസ്‌പേപ്പർ വായിച്ചു കൊണ്ട് ഇരിക്കുക ആണ്.. "അച്ഛാ... " "മ്മ്.... " "Busy ആണോ... " "ഹേയ്.... എന്താ കുട്ടി... " "അച്ഛാ.. നമ്മൾക്കു ഇന്ന് ബീച്ചിൽ പോകാം... ! "ഇന്നോ... " "Yes... " "എന്തെ ഇപ്പോൾ അങ്ങനെ ഒരു തോന്നൽ... " "അത്... പിന്നെ... " "അത് അച്ഛന് മനസ്സിലായില്ലെങ്കിൽ പോട്ടെ... ഞാൻ പറഞ്ഞു തരാം... " അമ്മ ചിരിച്ചു കൊണ്ട് കയറി വന്നു.. "മ്മ്.. എന്താണ് ഗിരിജ... " "അതോ... അത്... നാളെ മോൾടെ പിറന്നാൾ അല്ലെ.... അതുകൊണ്ട് ഇന്ന് ഒന്ന് കറങ്ങാൻ ഒക്കെ പോകണം.. അതു കഴിഞ്ഞു മെല്ലെ SH il കയറി നല്ല ഒരു ചുരിദാർ ഒക്കെ എടുക്കണം... കുറച്ചു സ്വീറ്സ് ഒക്കെ മേടിക്കണം... അല്ലെ മോളെ "ഈ അമ്മയ്ക്ക് എന്താ... " "ഹോ.. നിക്ക് ഇപ്പോൾ ക്ലിക്ക് ആയത്.... ഒരു കാര്യം ചെയ്യു..... ready ആയിക്കൊള്ളൂ.. നമ്മൾക്ക് ഒന്ന് കറങ്ങാൻ പോകാം... " "താങ്ക്സ് അച്ഛാ... "അവൾ വേഗം മുറിവിട്ട് ഇറങ്ങി. .....തുടരും....