Novel

മുറപ്പെണ്ണ്: ഭാഗം 8

രചന: മിത്ര വിന്ദ

“ന്റെ തേവരെ…. കുട്ടിക്ക് പ്രായം ആയി വരിക ആണ്…. അവൾക്ക് നല്ലൊരു വേളി കിട്ടണേ…ആ തിരുമുല്പാട് പറഞ്ഞ മാതിരി…. ”

“ഒന്ന് നിർത്തു നിയ്.. വെറുതെ മനുഷ്യനെ ഭ്രാന്ത്‌ പിടിപ്പിക്കല്ലേ.. ”

അയാൾ ഭാര്യയോട് ദേഷ്യപ്പെട്ട്..

“ന്റെ വിഷമം ഞാൻ മറ്റാരോടു പറയും… അതുകൊണ്ട് അല്ലെ.. ”

“നിന്നോട് നാവ് അടക്കാൻ പറഞ്ഞു ”

അയാൾ പല്ല് ഇരുമ്മി..

ഗിരിജ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി പോയി..

വിശ്വനാഥൻ ചിന്തയിലാണ്ടു… അയാൾക്ക് മകളുടെ കാര്യം ഓർക്കുമ്പോൾ വല്ലാത്തൊരു ഉൾഭയം ഉണ്ട്‌….

പക്ഷെ പുറത്ത് കാണിക്കാൻ പറ്റുന്നില്ല…

തിരുമുല്പാട് പറഞ്ഞത് മുതൽ അയാൾ കണ്ണുനിറഞ്ഞു പ്രാർത്ഥിക്കുക ആണ്…

ഉച്ചയ്ക്ക് ഊണും കഴിഞ്ഞു അച്ഛനും മകളും കൂടി ready ആയി ഇറങ്ങി…

“അമ്മ ന്തേ ഇപ്പോൾ വരണില്ല എന്ന് തീരുമാനിച്ചു
..”?

“നിക്ക് ഇവിടെ കുറെ ജോലികൾ തീർക്കാൻ ഉണ്ട്… നീയും അച്ഛനും കൂടി പോയി വേഗം വരിക.. ”

“ജോലി ഒക്കെ വന്നിട്ട് തീർക്കാം.. അമ്മ ഇപ്പോൾ വരൂ.. നമ്മൾക്ക് പെട്ടന്ന് തിരിഞ്ഞു വരാം.. ”

അവൾ ഒരുപാട് നിർബന്ധിച്ചു എങ്കിലും പക്ഷെ അമ്മ വന്നില്ല..

ഒടുവിൽ അവർ രണ്ടാളും കൂടി യാത്ര പറഞ്ഞു ഇറങ്ങി..

ഏറ്റവും വിലകൂടിയ ഒരു സൽവാർ ആണ് അച്ഛൻ അവൾക്ക് മേടിച്ചു കൊടുത്തത്.അവിടെ വെച്ച് തന്നെ അതു ആൾട്ടറേഷൻ വരുത്തി ആണ് അവർ മേടിച്ചത്… പതിവുപോലെ അമ്മയ്ക്ക് സാരീ അച്ഛന് ഷർട്ട്‌ മുത്തശ്ശനും മുത്തശ്ശിയ്ക്കും ഡ്രസ്സ്‌ എല്ലാം അവർ എടുത്ത്
.

ഇറങ്ങിയപ്പോൾ ഒരുപാട് late ആയി.. എന്നാലും അച്ഛൻ അവൾക്ക് ആര്യാസിൽ കയറി മസാല ദോശയും മേടിച്ചു കൊടുത്തു…

ഈ ലോകത്തിൽ എറ്റവും ഭാഗ്യവതി താൻ ആണ്… കാരണം ഈ അച്ഛന്റെ മകൾ ആയി ജനിച്ചത്…… പദ്മ ഓർത്തു..

വീട്ടിൽ എത്തിയപ്പോൾ മഴ ചെറുതായി പൊഴിയുന്നുണ്ട്..

നല്ല മൊരിഞ്ഞ നെയ്യപ്പത്തിന്റെ മണം അടുക്കളയിൽ നിന്ന് പൊന്തി വരുന്നു…

“മ്മ്… അപ്പോൾ അതാണ് കാര്യം അല്ലെ.. !

“മ്മ്.. ന്തേ… ”

“അല്ല ഈ നെയ്യപ്പം കാരണം അല്ലേ അമ്മ ഞങളുടെ ഒപ്പം വരാതിരുന്നത്… ”

“ഞാൻ വന്നാൽ പിന്നെ ഇതൊക്ക ആരാണ് കുട്ടി ഉണ്ടാക്കണത്… ”

അവൾ ഒരു നെയ്യപ്പം എടുത്തു….

“സൂപ്പർബ് അമ്മേ…. ”

ഗിരിജ ഒന്ന് ചിരിച്ചു…

രാത്രിയിൽ അവളുടെ ഓർമകളിൽ സിദ്ധു ഓടി എത്തി.

“ഹേയ്… പോകാൻ പറ… തന്റെ അച്ഛനെ വിഷമിപ്പിക്കാൻ താൻ ഒരുക്കം അല്ല…. ”

അവൾ മിഴികൾ പൂട്ടി..

കാലത്തെ സർപ്പക്കാവിൽ പോയി വിളക്ക് തെളിയിച്ചിട്ട് ആണ് അവൾ കോളേജിൽ പോയത്.

അന്ന് കീർത്തന ഒപ്പം ഉണ്ടായിരുന്നു..

“ഡി… ചെക്കൻ ചുള്ളൻ ആണോ… ”

“ഉവ്വ്…… എന്നാലും ഞാൻ ആണ് ഗ്ലാമർ.. ”

“ഓഹോ….. അതു ശരി…ഐശ്വര്യ റായ് അല്ലേ നിയ് ”

“പോടീ കളിയാക്കാതെ.. ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ… ”

“ആഹ്ഹ….ഞാൻ സമ്മതിച്ചു .. നീ ഒടുക്കത്തെ ഗ്ലാമർ അല്ലേ ”

“ദേ.. പദ്മ… ഞാൻ ”

“എന്താ ഞാൻ പറഞ്ഞത് തെറ്റ് ആണോ… ”

“നീ പോ… ഞാൻ മിണ്ടൂല.. ”

“ഒക്കെ ഒക്കെ… സമ്മതിച്ചു… നീ ആണ് ഗ്ലാമർ.. പോരെ… ”

“മതി… ”

“അതൊക്ക പോട്ടെ.. fix ആകുമോ ”

“Almost,,,, ”

“അപ്പോൾ നമ്മുടെ ക്ലാസ്സ്‌ ”

“അതു കഴിഞ്ഞു ആണ് മാര്യേജ്… ”

“ഹാവു
..ഭാഗ്യം.. അല്ലെങ്കിൽ ഞാൻ തനിച്ചു കോളേജിൽ pokanam…”

“മ്മ്.. അങ്ങനെ ആണ് ഏട്ടന്റെ വീട്ടുകാരുടെ തീരുമാന.. പിന്നെ എന്തെങ്കിലും മാറ്റം വരുമോ എന്ന് എനിക്കു അറിയില്ല… ”

“ശോ.. നീ ഇല്ലാണ്ട് ഞാൻ തനിച്ചു… നിക്ക് അതു ഓർക്കാൻ വയ്യ ”

“ഇല്ലടി… ഞാൻ ഉണ്ട്‌… ഡോണ്ട് വറി… ”

രണ്ടാളും കൂടി ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ആണ് സാറിന്റെ കാർ വന്നത്..

പദ്മയുടെ കണ്ണുകൾ തിളങ്ങി..

അവൻ ഒന്ന് ഹോൺ മുഴക്കിയിട്ട് വേഗം വണ്ടി ഓടിച്ചു പോയി..

കോളേജിൽ എത്തിയപ്പോൾ സാറിന്റെ കാർ പാർക്ക്‌ ചെയ്തത് അവൾ കണ്ട്..
“ഹായ് പപ്പി…. many many happy returns of the day… “ശില്പ ആണ് അവളെ ആദ്യം വിഷ് ചെയ്തത്..

ഫ്രണ്ട്സ് ഓരോരുത്തരായി അവളെ വിഷ് ചെയ്ത്..

അപ്പോൾ ആണ് സിദ്ധു അവിടേക്ക് വന്നത്..

“Good morning sir ”

കുട്ടികൾ എല്ലാവരും എഴുനേറ്റു..

സാർ ക്ലാസ്സ്‌ എടുക്കാൻ ആരംഭിച്ചു..

“സാർ…..സൂപ്പർ ആണല്ലോ…അവൻ ബോർഡിൽ എഴുതാൻ തുടങ്ങിയപ്പോൾ “കീർത്തന അവളോട് പറഞ്ഞു..

പെട്ടന്ന് സിദ്ധു തിരിഞ്ഞു നോക്കി..

“എന്താടോ… ”

കീർത്തന എഴുനേറ്റു..

“ഒന്നുല്ല സാർ.. ഇന്ന് ഇവളുടെ birthday ആണ്,,, ട്രീറ്റ്‌ ഇല്ലേ എന്ന് ചോദിച്ചത് ആണ്.. ”

“ആണോ പദ്മതീർഥാ… ”

“അതേ.. സാർ… “അവൾ എഴുന്നേറ്റു.

“മ്മ്…. happy birthday. … ”

“Thank you സാർ… ” അവൾ വിടർന്ന കണ്ണുകളോടെ അവനെ നോക്കി…

ഒരു വേള അവന്റെ കണ്ണുകളും അവളിൽ ഒന്ന് കോർത്തു..

പദ്മയ്ക്ക് തന്റെ ഹൃദയത്തിൽ ഒരു വേലിയേറ്റം തന്നെ ഉണ്ടായി…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button