Oman
മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍: പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 20ന് തുടങ്ങും
മസ്‌കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 20ന് തുടങ്ങുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. 2025 – 2026 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിക്കുന്നത്.
മസ്‌കത്തില്‍ ആകെ പ്രവര്‍ത്തിക്കുന്ന ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കാണ് ഇതിലൂടെ പ്രവേശന നടപടികള്‍ ആരംഭിക്കാനാവുക. ഫെബ്രുവരി 20 വരെയാണ് അപേക്ഷിക്കാനുള്ള സമയം.