ആശ വർക്കർമാരുടേത് ബിജെപി സ്‌പോൺസേർഡ് സമരമെന്ന് എം വി ജയരാജൻ
Apr 10, 2025, 15:32 IST

ആശാവർക്കർമാരുടെ സമരം ബി ജെ പി സ്‌പോൺസേഡ് സമരമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. ആശാവർക്കർമാരുടെ സമരം രണ്ടാം മാസത്തേക്ക് കടന്നിരിക്കെയാണ് ആരോപണവുമായി സി പി എം നേതാവ് രംഗത്തെത്തിയത്. സുരേഷ് ഗോപിയും ബി ജെ പിയുമാണ് സമരത്തിന് പിന്നിലെന്നും സി പി എം ആശമാരോടൊപ്പമാണെന്നും എം വി ജയരാജൻ പറഞ്ഞു. തൊട്ടടുത്തുള്ള എ ജി ഓഫീസിന് മുന്നിൽ സമരം നടത്താൻ ആശമാരെ സി പി എം ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. സർക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികളില്ലാത്തതിനാൽ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ആശമാരുടെ തീരുമാനം.