സി ആര്‍ 7 ആരാധകാരെ അടങ്ങു…; റൊണാള്‍ഡോയേക്കാള്‍ മികച്ചത് മെസ്സി തന്നെയാണ്….പറഞ്ഞത് ആരാണെന്നല്ലേ….?
താന്റെ മാര്‍ക്ക് മെസ്സിക്ക് തന്നെയെന്ന് നദാല്‍
വാഷിംഗ്ടണ്‍: മെസ്സിയോ ക്രിസ്റ്റിയാനോ റൊണാള്‍ഡയോ…? ആരാണ് ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്ന ചോദ്യം ലോകത്തെ ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചോദിക്കുന്ന ചോദ്യമാണ്. ഉത്തരം വ്യത്യസ്തമായിരിക്കും. അതിന്റെ പേരില്‍ സ്‌കൂളുകളിലും കവലകളിലും ഇപ്പോഴും കലങ്ങള്‍ നടക്കുകയാണ്.
ഈ ചോദ്യം സ്‌പോര്‍ട്‌സ്മാന്മോരോടും പ്രമുഖരോടും ചോദിക്കുമ്പോള്‍ ഡിപ്ലോമാറ്റിക് ആയുള്ള മറുപടിയാണ് പറയാറ്. ഒരു ഫാന്‍സിനെയും വിഷമിപ്പിക്കാതെ കൃത്യമായ ഒരു ഉത്തരം പറയാതെ ഒഴിഞ്ഞുമാറലാണ് ഉണ്ടാകാറ്.
ഈ വാദപ്രതിവാദങ്ങള്‍ ഒരിക്കലും അവസാനിക്കാതെ നീണ്ടു പോവുകയാണ്. രണ്ടു ഇതിഹാസങ്ങളാണ് ഈ സിംഹാസനത്തിനു വേണ്ടി ഇപ്പോഴും പോരടിച്ചു കൊണ്ടിരിക്കിന്നത്. ഒരാള്‍ അര്‍ജന്റൈന്‍ ക്യാപ്റ്റനും ഇതിഹാസ സ്ടൈക്കറുമായ ലയണല്‍ മെസ്സിയാണെങ്കില്‍ മറ്റൊരാള്‍ പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ്. ഒരു വിഭാഗം മെസ്സിയാണ് ബെസ്റ്റെന്നു ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റൊരു വിഭാഗം പറയുന്നത് റൊണാള്‍ഡോയാണ് കൂടുതല്‍ കേമനെന്നാണ്.
എന്നാല്‍ രണ്ടു പേരില്‍ ആരാണ് ഒരുപടി മുന്നിലെന്നു സ്പെയിനിന്റെ മുന്‍ ടെന്നീസ് ഇതിഹാസമായ റാഫേല്‍ നദാലിനോട് ചോദിച്ചപ്പോള്‍ വളരെ കൃത്യമായ ഉത്തരം തന്നെ ഇക്കാര്യത്തില്‍ അദ്ദേഹം നല്‍കി.
ലയണല്‍ മെസ്സിയെയാവും താന്‍ തിരഞ്ഞെടുക്കുകയെന്നായിരുന്നു നദാലിന്റെ മറുപടി. റൊണാള്‍ഡോയേക്കാള്‍ മെച്ചപ്പെട്ട താരം മെസ്സിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. യഥാര്‍ഥ ഗോട്ടിനെ തിരഞ്ഞെടുത്ത നദാല്‍ താനൊരു റയല്‍ മാഡ്രിഡ് ആരാധകന്‍ കൂടിയാണെന്നും തുറന്നു പറയുകയും ചെയ്തിരുന്നു.
കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി തങ്ങളുടെ അസാധാരണമായ ഫുട്ബോള്‍ മികവ് കൊണ്ട് ലോകം അടക്കി ഭരിക്കുന്നവരാണ് മെസ്സിയും റോണോയും. തങ്ങളുടെ പ്രതാപകാലത്തു ഇരുവരും വാരിക്കൂട്ടിയ ബാലണ്‍ ഡിയോര്‍ ട്രോഫികള്‍ തന്നെ ഇതിനു തെളിവാണ്. എട്ടു ബാലണ്‍ ഡിയോറുകളുമായി ലോക റെക്കോര്‍ഡ് കുറിച്ച താരമാണ് മെസ്സിയെങ്കില്‍ റൊണാള്‍ഡോയും ഒട്ടും പിറകിലല്ല. അഞ്ചു തവണയാണ് അദ്ദേഹം കാല്‍പ്പന്തുകളിയിലെ പരമോന്നത പുരസ്‌കാരം കൈക്കലാക്കിയത്. ഫുട്ബോള്‍ കരിയറില്‍ മെസ്സിയും റൊണാള്‍ഡോയും കൂടി ഇതിനകം 1700ന് മുകളില്‍ ഗോളുകളും വാരിക്കൂട്ടിയിട്ടുണ്ട്.