National
കുംഭമേളയില്‍ ഒരു കോടി ചായ വില്‍ക്കും; അവകാശവാദവുമായി നന്ദിനി പാല്‍
ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡ്
ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന കുംഭമേളയില്‍ റെക്കോര്‍ഡ് ചായ വില്‍പ്പന ലക്ഷ്യംവെച്ച് കര്‍ണാടകയുടെ പാല്‍ ആയ നന്ദിനി. യുപിയില്‍ നടക്കുന്ന മഹാകുംഭമേളയില്‍ കര്‍ണാടക സഹകരണ പാല്‍ ഉത്പാദക ഫെഡറേഷന്റെ (കെഎംഎഫ്) പാല്‍ ഉപയോഗിച്ച് ഒരു കോടികപ്പ് ചായ വില്‍ക്കാനാണ് ഉദേശിക്കുന്നത്.
ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.നന്ദിനിക്ക് ഇതിലൂടെ അപൂര്‍വമായ അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് കെഎംഎഫ് മാനേജിങ് ഡയറക്ടര്‍ ബി ശിവസ്വാമി പറഞ്ഞു. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള. സ്റ്റോറുകളില്‍ ‘നന്ദിനി’യുടെ പലഹാരങ്ങളും മില്‍ക്ക് ഷെയ്ക്കും ഉള്‍പ്പെടെയുള്ള മറ്റ് ഉത്പന്നങ്ങളും ഉണ്ടാകുമെന്ന് കെഎംഎഫ് അറിയിച്ചു. പ്രമുഖ ചായ-കാപ്പി ബ്രാന്‍ഡായ ചായ് പോയിന്റുമായി കെഎംഎഫ് കരാറൊപ്പിട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.