കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ കർണാടക സർക്കാരിന്റെ ഡൽഹി പ്രതിഷേധം ഇന്ന്

dk

സാമ്പത്തിക വിഷയങ്ങളിലടക്കം കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ കർണാടക സർക്കാർ നടത്തുന്ന പ്രതിഷേധം ഇന്ന് ഡൽഹി ജന്തർ മന്തറിൽ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവർ ചലോ ഡൽഹി പ്രതിഷേധത്തിന് നേതൃത്വം നൽകും

സംസ്ഥാനം കടുത്ത അവഗണന നേരിടുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. ബുധനാഴ്ച രാവിലെ 11 മണിക്കാണ് പ്രതിഷേധം ആരംഭിക്കുക. കോൺഗ്രസ് മന്ത്രിമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവർ ഇന്നലെ തന്നെ ഡൽഹിയിൽ എത്തിയിരുന്നു

പ്രതിഷേധത്തിൽ പങ്കെടുക്കാൻ രാജ്യസഭയിലെയും ലോക്‌സഭയിലെയും അംഗങ്ങൾക്കും കർണാടകയിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർക്കും കത്ത് നൽകിയിരുന്നു. ഫണ്ടുകളുടെ വിഹിതം, പ്രത്യേക ഗ്രാന്റുകൾ, കേന്ദ്രാവിഷ്‌കൃത പദ്ധതികൾ എന്നിവയിൽ അർഹമായ വിഹിതം നിഷേധിക്കുന്നതിലൂടെ 2017-18 മുതൽ കർണാടകയ്ക്ക് 1.87 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സിദ്ധരാമയ്യ കത്തിൽ ചൂണ്ടിക്കാട്ടി. 

Share this story