മഹാരാഷ്ട്രയിൽ ഉദ്ദവ് സർക്കാർ ഉടൻ നിലംപതിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
Nov 12, 2020, 14:47 IST
![മഹാരാഷ്ട്രയിൽ ഉദ്ദവ് സർക്കാർ ഉടൻ നിലംപതിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്](https://metrojournalonline.com/static/c1e/client/89527/migrated/c1ef4a37d39e135775ede1fd4447010f.jpeg)
മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ സർക്കാർ ഉടൻ നിലംപതിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. ബിജെപി അധികാര കൈമാറ്റത്തിന് ശ്രമിക്കില്ല. എന്നാൽ സർക്കാർ താഴെ വീണാൽ ബദൽ മാർഗമുണ്ടാക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു
ഇത്തരം സർക്കാരുകൾക്ക് അധികകാലം തുടരാനാകില്ല. സർക്കാർ തകരുന്ന ദിവസം ബദൽ സർക്കാരിനെ തങ്ങൾ നൽകും. എന്നാലിപ്പോളത് മുൻഗണനയിൽ ഇല്ല. മഹാരാഷ്ട്രയിൽ കാർഷിക പ്രതിസന്ധി രൂക്ഷമാണ്. കർഷകർ ആശങ്കാകുലരാണ്. സർക്കാർ അവർക്ക് ധനസഹായം നൽകിയിട്ടില്ല. ഞങ്ങളാണ് കർഷകർക്കൊപ്പമുള്ളതെന്നും ഫഡ്നാവിസ് പറഞ്ഞു.