മുംബൈ വിമാനത്താവളത്തിൽ 10 കോടിയുടെ സ്വർണം പിടികൂടി; 18 സുഡാനി സ്ത്രീകൾ അറസ്റ്റിൽ

Gold

മുംബൈ വിമാനത്താവളത്തിൽ പത്ത് കോടി രൂപ വില മതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ 18 സുഡാനി സ്ത്രീകളെയും ഒരു ഇന്ത്യക്കാരിയെയും അറസ്റ്റ് ചെയ്തു. 16.36 കിലോഗ്രാം സ്വർണമാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. രഹസ്യാമ്പേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ പരിശോധന നടത്തിയത്

തിങ്കളാഴ്ച യുഎഇയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കാരുടെ സംഘം പേസ്റ്റ് രൂപത്തിലുള്ള സ്വർണം കടത്തുന്നു എന്നതായിരുന്നു റിപ്പോർട്ട്. മൂന്ന് വിമാനങ്ങളിലായാണ് ഇവർ യാത്ര ചെയ്തിരുന്നത്. കണ്ടെടുത്ത സ്വർണത്തിന്റെ ഭൂരിഭാഗവും യാത്രക്കാരുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
 

Share this story