ജമ്മു കാശ്മീരിൽ പാസഞ്ചർ ടാക്‌സി 300 അടി താഴ്ചയിലേക്ക് വീണ് പത്ത് പേർ മരിച്ചു

acc

ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ പത്ത് പേർ മരിച്ചു. ഇന്ന് പുലർച്ചെ റാംബനിലാണ് അപകടം നടന്നത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോയ പാസഞ്ചർ ടാക്‌സിയാണ് അപകടത്തിൽപ്പെട്ടത്

വാഹനം 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ജമ്മു-ശ്രീനഗർ ദേശീയപാതിയൂടെയുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്

പ്രദേശത്ത് നേരിയ മഴയുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നുണ്ട്. ചെങ്കുത്തായ ഭാഗത്തേക്കാണ് വാഹനം വീണത് എന്നതിനാൽ രക്ഷാപ്രവർത്തകർക്ക് ഇവിടെ ഇറങ്ങിച്ചെല്ലാനും പ്രയാസമുണ്ടാക്കിയിരുന്നു.
 

Share this story