മധ്യപ്രദേശിൽ നാല് വനിതകളടക്കം 10 മാവോയിസ്റ്റുകൾ ആയുധം വെച്ച് കീഴടങ്ങി
Dec 8, 2025, 11:46 IST
മധ്യപ്രദേശിൽ വീണ്ടും മാവോയിസ്റ്റുകൾ കീഴടങ്ങി. ബാലഘട്ട് ജില്ലയിൽ 10 മാവോയിസ്റ്റുകൾ ആണ് കീഴടങ്ങിയത്. കീഴടങ്ങിയവരിൽ 4 സ്ത്രീകളുമുണ്ട്. രണ്ട് എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും സേനയ്ക്ക് കൈമാറി. ബാലഘട്ടിൽ ഒരു വനിതാ മാവോയിസ്റ്റ് കീഴടങ്ങി ഒരു മാസത്തിന് ശേഷമാണ് വീണ്ടും കീഴടങ്ങൽ.
മോസ്റ്റ് വാണ്ടഡ് കമാൻഡർമാരിൽ ഒരാളായ സുരേന്ദർ എന്ന കബീർ ആണ് കീഴടങ്ങിയവരിൽ പ്രധാനി. 77 ലക്ഷം രൂപ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റാണ് കബീർ. ഇതോടെ ബാലഘട്ട്-മാണ്ഡ്ല മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ഉന്നത മാവോയിസ്റ്റ് നേതാക്കളും ആയുധം താഴെ വെച്ചതായി സുരക്ഷാ സേന അവകാശപ്പെട്ടു.
കീഴടങ്ങിയ മാവോയിസ്റ്റുകൾ രണ്ട് എകെ 47 റൈഫിളുകൾ, 40 റൗണ്ടുകളുള്ള രണ്ട് ഇൻസാസ് റൈഫിളുകൾ, 22 റൗണ്ടുകളുള്ള ഒരു എസ്എൽആർ റൈഫിൾ, വെടിയുണ്ടകൾ, ഗ്രനേഡുകൾ, ഡിറ്റനേറ്ററുകൾ എന്നിവയും പോലീസിന് കൈമാറി.
