മധ്യപ്രദേശിൽ പത്ത് ഇറച്ചി വിൽപ്പന കടകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി

മധ്യപ്രദേശിൽ പൊതുസ്ഥലത്ത് മാംസ വിൽപ്പന നിരോധിച്ച് ഉത്തരവിറങ്ങിയതിന് പിന്നാലെ പത്ത് കടകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. പൊതുസ്ഥലത്ത് മാംസ വിൽപ്പന തടയണമെന്ന മുഖ്യമന്ത്രി മോഹൻ യാദവിന്റെ നിർദേശത്തിന് പിന്നാലെയാണ് ഉജ്ജയിനിൽ പത്ത് കടകൾ തകർത്തത്. 

കൂടാതെ ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മൂന്ന് പേരുടെ വീടുകളും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. ഫാറുഖ് റെയിൻ, ബിലാൽ, അസ്ലം എന്നിവരുടെ വീടുകളാണ് പൊളിച്ചത്. ഭോപ്പാലിൽ ബിജെപി പ്രവർത്തകൻ ദേവേന്ദ്ര താക്കൂറിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ വീടുകളാണ് തകർത്തത്.
 

Share this story