ഷിംലയിൽ എസ്.യു.വി കാർ താഴ്ചയിലേക്ക് മറിഞ്ഞ് 11 വയസ്സുകാരി മരിച്ചു; ഏഴ് വിദ്യാർഥികൾക്ക് പരിക്ക്
Sep 4, 2026, 09:23 IST
ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന എസ്.യു.വി കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 11 വയസ്സുകാരി മരിച്ചു. അപകടത്തിൽ ഏഴ് വിദ്യാർഥികൾക്ക് പരിക്കേറ്റു.
ചൗപാൽ തെഹ്‌സിലിലെ ഝഡി ഗ്രാമത്തിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. സർക്കാർ സ്കൂളിലെ എട്ട് വിദ്യാർഥികളുമായി സഞ്ചരിക്കുകയായിരുന്ന ഫോർച്യൂണർ എസ്.യു.വി ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
ചൗപാൽ ശാന്താ ഗ്രാമത്തിലെ രമേഷിന്റെ മകൾ സാക്ഷി (11) ആണ് അപകടത്തിൽ മരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ ഷിംല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
