മധുരയിൽ 11കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം; അമ്മാവനായ പട്ടാള ഉദ്യോഗസ്ഥൻ അറസ്റ്റിൽ

police

മധുരയിൽ 11 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പട്ടാള ഉദ്യോഗസ്ഥനായ അമ്മാവൻ അറസ്റ്റിൽ. മാർച്ച് 21നാണ് സംഭവം നടന്നത്. അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ കുട്ടി മരിച്ചു

മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ കുട്ടി അമ്മാവന്റെയും അമ്മായിയുടെയും സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും കണ്ടെത്തി. 

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മാവനാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായത്. കുട്ടിക്കെതിരെയുള്ള ലൈംഗികാതിക്രമത്തെ കുറിച്ച് അമ്മായിക്കും അറിവുണ്ടായിരുന്നു. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Share this story