മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു

acc
മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. റായ്ഗഡ് ജില്ലയിലെ ഖോപോളി മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 25ലധികം പേർക്ക് പരുക്കേറ്റു. പൂനെയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. നാൽപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
 

Share this story