പ്രായപൂർത്തിയാകാത്ത കുട്ടികൾ ചേർന്ന് 12കാരനെ ശ്വാസം മുട്ടിച്ചു കൊന്നു; തലയറുത്ത് ബാഗിലാക്കി

murder

പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ ചേർന്ന് 12 വയസ്സുകാരനെ സൈക്കിൾ ചെയിൻ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇതിന് പിന്നാലെ തല കല്ലുകൊണ്ട് അടിച്ച് തകർക്കുകയും കഴുത്തറുത്ത് പ്ലാസ്റ്റിക് ബാഗിലാക്കുകയും ചെയ്തു. മധ്യപ്രദേശിലെ സിയോനി ജില്ലയിലാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്.

11, 14, 16 വയസുള്ള കുട്ടികളാണ് 12 കാരനായ മറ്റൊരു കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. 12കാരന്റെ കഴുത്തിൽ സൈക്കിൾ ചെയിൻ കൊണ്ട് മുറുക്കിയ ശേഷം തല കല്ലുകൊണ്ട് അടിച്ച് തകർക്കുകയായിരുന്നു. പിന്നാലെ കഴുത്ത് മുർച്ചയേറിയ കത്തികൊണ്ട് അറുത്താണ് കൊലപാതകം നനടത്തിയത്. തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച് കടന്നു കളഞ്ഞു.

പതിവായി കൊലപാതകം നടത്തുന്നവരുടെ രീതിയിലായിരുന്നു കുട്ടികളുടെ കൊലപാതകമെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്നും അറിയിച്ചു.

Share this story