നീണ്ട 13 വർഷത്തെ വിചാരണം; നരോദ ഗാം കൂട്ടക്കൊല കേസിലെ 68 പ്രതികളേയും വെറുതെവിട്ട് ഉത്തരവ്

Gujarath

ന്യൂഡൽഹി: 2022ലെ ഗുജറാത്ത് നരോദ ഗാം കൂട്ടക്കൊലപാതക കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെവിട്ട് കോടതി ഉത്തരവ്. ആഹമ്മദാബാദ് സ്പെഷ്യൽ കോടതിയുടേതാണ് ഉത്തരവ്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ബിജെപി മുന്‍മന്ത്രി അടക്കം 68 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്.

ഗുജറാത്ത് കലാപകാലത്ത് നരോദ ഗാമിൽ 11 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസിലാണ് നീണ്ട 13 വർഷത്തെ വിചാരണക്കൊടുവിൽ വിധി പ്രസ്താവിച്ചത്. ബിജെപി നേതാവും മുന്‍മന്ത്രിയുമായ മായാകോട്നി, ബജ്റംഗ് ദൾ നേതാവ് ബാബു ബജ്രംഗി എന്നിവർ‌ ഉൾപ്പടെ 86 പേരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ 18 പേർ വിചാരണ കാലത്ത് മരിച്ചു. ശേഷിച്ച 68 പേരെയാണ് ഇന്ന് കോടതി കുറ്റവിമുക്തരാക്കി ഉത്തരവിറക്കിയത്. 6 ജഡ്ജിമാരാണ് ഈ കാലയളവിൽ വാദം കേട്ടത്.

Share this story