ഛത്തിസ്ഗഢിലെ ബീജാപൂരിൽ 13 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

maoist

ഛത്തിസ്ഗഢിലെ ബീജാപൂരിൽ സരുക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സൈന്യം സംയുക്തമായി നടത്തിയ നക്‌സൽ വിരുദ്ധ ഓപറേഷനിലെ മാവോയിസ്റ്റുകൾ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 

ഗംഗാലൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ലെന്ദ്ര ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, സിആർപിഎഫ്, കോബ്ര വിഭാഗങ്ങളാണ് സംയുക്ത ഓപറേഷനിൽ പങ്കെടുത്തത്. 

കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്ന് മെഷീൻ ഗണ്ണും ഗ്രനേഡും അടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. മാർച്ച് 27ന് ബെസഗുഡ ഏരിയയിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
 

Share this story