600 കോടിയുടെ മയക്കുമരുന്നുമായി14 പാക്കിസ്ഥാനികൾ അറസ്റ്റിൽ

National

പോർബന്ദർ: കടൽമാർഗം 86 കിലോഗ്രാം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പാക്കിസ്ഥാനി ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. ഇതിലുണ്ടായിരുന്ന 14 പാക് പൗരൻമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അന്താരാഷ്‌ട്ര മയക്കുമരുന്ന് വിപണിയിൽ 600 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂ‌ടിയിരിക്കുന്നത്. കോസ്റ്റ് ഗാർഡും ആന്‍റി ടെററിസം സ്ക്വാഡും ചേർന്നാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.

പിടികൂടിയ പാക് ബോട്ടും പാക് പൗരൻമാരെയും കൂടുതൽ അന്വേഷണത്തിനായി പോർബന്ദറിലാണ് എത്തിച്ചിരിക്കുന്നത്

Share this story