15 സംസ്ഥാനങ്ങൾ, 6713 കിലോമീറ്റർ; രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നാളെ തുടക്കം

jodo

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര നാളെ മുതൽ ആരംഭിക്കും. മണിപ്പൂരിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ യാത്ര കടന്നുപോകും. ഉത്തർപ്രദേശിൽ മാത്രം 11 ദിവസം യാത്ര നടത്തും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നൊരുക്കമായാണ് ഭാരത് ജോഡോ ന്യായ് യാത്രയെ കാണുന്നത്. നേരത്തെ കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയിരുന്നു. 

രണ്ടാം ഘട്ടത്തിൽ കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് നടത്തുന്നതാണ് ഭാരത് ജോഡോ ന്യായ് യാത്ര. 66 ദിവസം കൊണ്ട് 6713 കിലോമീറ്ററാണ് ന്യായ് യാത്ര സഞ്ചരിക്കുക. ബസിലാകും യാത്രയെങ്കിലും പലയിടങ്ങളിലും നടന്നും തുറന്ന വാഹനങ്ങളിലും രാഹുൽ ഗാന്ധി സഞ്ചരിക്കും. ഭാരത് ജോഡോ യാത്ര കോൺഗ്രസിന് സംഘടനാപരമായി വലിയ ഊർജം നൽകിയിരുന്നു. ഇതാണ് രണ്ടാമതൊരു യാത്രയ്ക്ക് രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും പ്രേരിപ്പിച്ചത്.
 

Share this story