കാറിൽ 150 കിലോ സ്‌ഫോടക വസ്തുക്കൾ, 1100 മീറ്റർ ഫ്യൂസ് വയർ: രാജസ്ഥാനിൽ രണ്ട് പേർ പിടിയിൽ
Dec 31, 2025, 15:23 IST
രാജസ്ഥാനിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കിൽ ഒളിപ്പിച്ച നിലയിൽ 150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് മാരുതി സിയാസ് കാറിലുണ്ടായിരുന്നത്.
കൂടാതെ സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന 1100 മീറ്റർ ഫ്യൂസ് വയറും 200 ബാറ്ററികളും പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ടോങ്ക് ഡിഎസ്പി അറിയിച്ചു.
ബുന്ദിയിൽ നിന്ന് ടോങ്കിലേക്ക് സ്‌ഫോടക വസ്തുക്കൾ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് കാർ വഴിയിൽ തടഞ്ഞ് പിടികൂടിയത്.
