വീട്ടുജോലിക്ക് നിന്ന 15കാരിയെ ബലാത്സംഗം ചെയ്തു; അസമിൽ ഡി എസ് പി അറസ്റ്റിൽ

kiran

വീട്ടുജോലിക്ക് നിന്ന 15കാരിയെ ബലാത്സംഗം ചെയ്ത കേസിൽ അസമിൽ ഡി.എസ്.പി അറസ്റ്റിൽ. അസം ഡെർഗാവിലെ പോലീസ് ട്രെയിനിംഗ് കോളേജ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ കിരൺ നാഥാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ചേർത്താണ് ഇയാൾക്കെതിരെ കേസെടുത്തത്

പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിടുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശനിയാഴ്ച പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയും അന്വേഷണത്തെ തുടർന്ന് കിരൺനാഥിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

കിരൺനാഥിന്റെ ഭാര്യക്കും വിവരം അറിയാമായിരുന്നു. എന്നാൽ വിവരം പുറത്തറിയിക്കാതെ നോക്കാനാണ് അവർ ശ്രമിച്ചത്. ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
 

Share this story