ഉത്തർപ്രദേശിൽ പ്രണയാഭ്യർഥന നിരസിച്ച 15കാരിയെ വെടിവെച്ചു കൊന്നു; പ്രതി ഒളിവിൽ

gun

പ്രണയാഭ്യർഥന നിരസിച്ച 15 വയസുകാരിയെ വെടിവച്ച് കൊന്നു. ഉത്തർ പ്രദേശിലെ ഭദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഹോദരി നിഷയ്‌ക്കൊപ്പം മടങ്ങിവരികയായിരുന്ന അനുരാധയുടെ തലയിൽ 22കാരനായ അരവിന്ദ് വിശ്വകർമ വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ച് തന്നെ കുട്ടി മരണപ്പെട്ടു. പ്രതി ഒളിവിലാണ്.


കൗമാരിക്കാരിയായ പെൺകുട്ടിയോട് പ്രതി പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും അത് നിരസിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായി പ്രതി പെൺകുട്ടിയെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അനിൽ കുമാർ പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണ്.


 

Share this story