യുപിയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 60കാരനടക്കം രണ്ട് പേർ പിടിയിൽ

Rape

ഉത്തർപ്രദേശിൽ 16 വയസ്സുകാരിയെ ഐസ് ക്രീം വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ 60കാരനടക്കം രണ്ട് പേർ അറസ്റ്റിൽ. ഉന്നാവോയിലെ ദാഹി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. അനിൽ  തുളി, സുഹൃത്ത് സുനിൽകുമാർ ഗൗതം എന്നിവരാണ് അറസ്റ്റിലായത്. 

ദാഹിയിൽ വാടകക്ക് കുടുംബത്തോടൊപ്പം താമസിക്കുന്ന പെൺകുട്ടി ഐസ്‌ക്രീം വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയപ്പോൾ പ്രതികൾ കാറുമായി വരികയും കുട്ടിയോട് എങ്ങോട്ടാണ് പോകുന്നതെന്ന് തിരക്കുകയുമായിരുന്നു. തുടർന്ന് തങ്ങൾ ഐസ്‌ക്രീം വാങ്ങി തരാമെന്ന് പറഞ്ഞ് കാറിൽ കയറ്റി നേരെ ഹോട്ടലിലേക്ക് കൊണ്ടുപോകുകയും ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു

ഇതിനിടെ കുട്ടിയെ കാണാതായ മാതാപിതാക്കൾ അന്വേഷണം ആരംഭിച്ചിരുന്നു. ശിവ്‌നഗർ പ്രദേശത്ത് നിന്ന് അർധരാത്രിയോടെ ഇവർ മകളെ കണ്ടെത്തി. തുടർന്ന് പരാതി നൽകുകയും അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയുമായിരുന്നു.
 

Share this story