ഗുലാം നബി ആസാദിനൊപ്പം പാർട്ടി വിട്ട 17 നേതാക്കൾ കോൺഗ്രസിൽ തിരിച്ചെത്തി

cong

ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് വിട്ട 17 പേർ തിരികെ പാർട്ടിയിലെത്തി. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാർട്ടി വിട്ടവർ തറവാട്ടിലേക്ക് തിരികെ വരികയാണ്. സന്തോഷണത്തിന്റെ നിമിഷങ്ങളാണിതെന്ന് കെസി വേണുഗോപാൽ പറഞ്ഞു

ഭാരത് ജോഡോ യാത്ര കൂടുതൽ ആളുകളെ കോൺഗ്രസിലേക്ക് അടുപ്പിക്കുന്നുണ്ട്. പോയവർ ഇനിയും തിരികെ വരും. സമാനമനസ്‌കരായ പാർട്ടികളും പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസിനൊപ്പം ചേരുമെന്നും കെസി വേണുഗോപാൽ പറഞ്ഞു

കാശ്മീർ മുൻ ഉപമുഖ്യമന്ത്രി, മുൻ പിസിസി അധ്യക്ഷൻ, എംഎൽഎമാർ എന്നിവരടക്കം 17 പേരാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോൺഗ്രസ് വിട്ടതെന്ന് തിരികെ എത്തിയ നേതാവ് താരാ ചന്ദ് പറഞ്ഞു.
 

Share this story