Sunday, 15 November 2026 About Us · Contact Us

ഭാര്യയെ പൂട്ടിയിട്ടു ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗത്തിന് ഇരയാക്കി: 18കാരിക്ക് രക്ഷകനായി വീട്ടുടമ

ഹൈദരാബാദ്: വാടകവീടിനുള്ളിൽ പൂട്ടിയിട്ട് പതിനെട്ടുകാരിയെ ഭർത്താവും കൂട്ടുകാരും ചേർന്ന് ദിവസങ്ങളോളം ക്രൂര പീഡനത്തിന് ഇരയാക്കി. മ്യാൻമർ സ്വദേശിനിയായ യുവതിയെയാണ് ഹൈദരാബാദ് സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫയാസും കൂട്ടരും ചേർന്ന് ക്രൂര പീഡനത്തിന് ഇരയാക്കിയത്. വാടക വാങ്ങുന്നതിനായി വീടിന്റെ ഉടമ എത്തി വാതിൽ ചവിട്ടി അകത്തുകയറിയപ്പോഴാണ് ക്രൂരത പുറംലോകം അറിയുന്നത്. 

ബംഗ്ലദേശിലെ കോക്സ് ബസാറിൽ വച്ചാണ് യുവതി മുഹമ്മദ് ഫയാസ് എന്നയാളെ പരിചയപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഫയാസ് മേയിൽ ഇന്ത്യയിലേക്കു കൊണ്ടുവന്നെന്നും ഇവിടെയെത്തി കുറച്ചു ദിവസങ്ങൾക്കു ശേഷം ഹൈദരാബാദിൽവച്ച് ഇരുവരും വിവാഹിതരായെന്നും യുവതി പറയുന്നു

വിവാഹം കഴിഞ്ഞ് മൂന്നു മാസങ്ങൾ പിന്നിടുമ്പോൾ ഫയാസ് തന്റെ മൂന്നു സുഹൃത്തുക്കളെ വാടകവീട്ടിൽ താമസിക്കാനായി കൊണ്ടുവന്നു. ഫയാസ് വീടുപൂട്ടി പുറത്തിറങ്ങുകയും കൂട്ടുകാരെ ഒരോരുത്തരെയായി അകത്തേക്കു വിടുകയും ചെയ്തെന്നും അവർ തന്നെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നും യുവതി പറയുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി അറിയിച്ചു. 

വാടക വാങ്ങുന്നതിനായി ഒക്ടോബർ 23ന് വീട്ടുടമസ്ഥൻ എത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. തുടർന്ന് പൊളിച്ച് അകത്തു കയറിയ അയാൾ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതി വീട്ടുകാരെ വിവരം അറിയിച്ചു. ഇന്നലെ ബന്ധുവുമായി എത്തി യുവതി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ നാലു പേർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

18 മണിക്കൂർ മുൻപ്
മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

19 മണിക്കൂർ മുൻപ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

20 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

21 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

21 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

14 Nov 2026