ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു

Share with your friends

ജെ എൻ യു മുൻ വിദ്യാർഥി യൂനിയൻ നേതാവും കാശ്മീർ രാഷ്ട്രീയ പ്രവർത്തകയുമായ ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഡൽഹി പോലീസാണ് കേസെടുത്തത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയുള്ള ജമ്മു കാശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് നുണ പ്രചരിപ്പിച്ചുവെന്നാണ് ഷെഹ്ലക്കെതിരായ പരാതി.

സുപ്രീം കോടതി അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവയാണ് പരാതി നൽകിയത്. കാശ്മീരിലെ സൈന്യത്തിന്റെ റെയ്ഡുകളെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും ശ്രീവാസ്തവ ആരോപിച്ചിരുന്നു

  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *