കേരളത്തെ പരിഗണിച്ചില്ല: ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിക്ക് മുന്നിൽവെച്ച് വഴക്കുപറഞ്ഞ് നിതിൻ ഗഡ്ഗരി

കേരളത്തെ പരിഗണിച്ചില്ല: ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിക്ക് മുന്നിൽവെച്ച് വഴക്കുപറഞ്ഞ് നിതിൻ ഗഡ്ഗരി

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ദേശീയ പാതാ അതോറിറ്റി ഉദ്യോഗസ്ഥരെ വഴക്കുപറഞ്ഞ് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. കേരളം മുന്നോട്ടുവെച്ച നിർദേശം പരിഗണിക്കുന്നതിൽ താമസം നേരിട്ടതാണ് കേന്ദ്രമന്ത്രിയെ ക്ഷുഭിതനാക്കിയത്.

ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കുന്നതിന് വരുന്ന അധിക ചെലവിൽ ഒരു ഫങ്ക് സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന ശുപാർശ കേരളം മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ തീരുമാനം വൈകുന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

ഉത്തരവ് ഉടൻ നടപ്പാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുമെന്ന് നിതിൻ ഗഡ്ഗരി പറഞ്ഞു. ഇക്കാര്യത്തിനായി മുഖ്യമന്ത്രിയെ വീണ്ടും വരുത്തിയതിൽ ലജ്ജിക്കുന്നുവെന്നും നിതിൻ ഗഡ്ഗരി പറഞ്ഞു

Share this story