നഴ്‌സറി ക്ലാസിലെ റാങ്കുകാരുടെ ഫ്‌ളക്‌സ് ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് ഒരു സ്‌കൂളിന്റെ പരസ്യം

നഴ്‌സറി ക്ലാസിലെ റാങ്കുകാരുടെ ഫ്‌ളക്‌സ് ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് ഒരു സ്‌കൂളിന്റെ പരസ്യം

എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകളിലെ ഉന്നത വിജയം നേടിയവരെ അഭിനന്ദിച്ചു കൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നമ്മള്‍ കാണുക പതിവാണ്. സ്‌കൂളുകള്‍ തങ്ങളുടെ പരസ്യം എന്ന നിലയ്ക്കും കുട്ടികളുടെ ഫോട്ടോ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായി എല്‍ കെ ജി, യുകെജി നഴ്‌സറി ക്ലാസുകളിലെ ഉന്നത വിജയികളുടെ ഫോട്ടോ പതിച്ച ഫ്‌ളക്‌സ് സ്ഥാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം

ഹൈദരാബാദിലെ സത്യനഗര്‍ കോളനിയിലുള്ള പ്രിയ ഭാരതി ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് എല്‍ കെ ജി, യു കെ ജി ടോപ്പേഴ്‌സിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് പരസ്യത്തിനായി വെച്ചിരിക്കുന്നത്. രൂക്ഷമായ പരിഹാസമാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഇത്തരം പരസ്യം കുട്ടികളില്‍ അപകര്‍ഷതാബോധം വളര്‍ത്തുമെന്ന് മിക്കവരും ചൂണ്ടിക്കാട്ടുന്നു. സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുകയാണ് വേണ്ടതെന്നും പലരും അഭിപ്രായപ്പെടുന്നു.

Share this story