ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഒക്ടോബർ 17 വരെ നീട്ടി; ഭക്ഷണം വീട്ടിൽ നിന്നെത്തിക്കാൻ അനുമതി

ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഒക്ടോബർ 17 വരെ നീട്ടി; ഭക്ഷണം വീട്ടിൽ നിന്നെത്തിക്കാൻ അനുമതി

ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഒക്ടോബർ 17 വരെ നീട്ടി. ചിദംബരത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വീട്ടിൽ നിന്നുള്ള ഭക്ഷണം ജയിലിൽ എത്തിക്കാൻ കോടതി അനുമതി നൽകി.

ദിവസവും രണ്ട് നേരമാണ് വീട്ടിൽ നിന്നുള്ള ഭക്ഷണം ചിദംബരത്തിനായി എത്തിക്കുക. ഇക്കാര്യത്തിൽ എതിർപ്പില്ലെന്ന് സിബിഐയും അറിയിച്ചു. ദിവസവും ചിദംബരത്തിന് വൈദ്യപരിശോധന നടത്താനും കോടതി അനുവാദം നൽകി.

Share this story