ഭീകരാക്രമണ ഭീഷണി: ഡൽഹിയിൽ രണ്ട് പേർ കസ്റ്റഡിയിൽ, കനത്ത സുരക്ഷ

ഭീകരാക്രമണ ഭീഷണി: ഡൽഹിയിൽ രണ്ട് പേർ കസ്റ്റഡിയിൽ, കനത്ത സുരക്ഷ

ചാവേറാക്രമണ ഭീഷണിയെ തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ കർശനമാക്കി. മൂന്ന് ജെയ്‌ഷെ ഭീകരർ ഡൽഹിയിലെത്തിയെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് തന്ത്രപ്രധാന ഇടങ്ങളിൽ കാറ്റഗറി എ വിഭാഗത്തിൽപ്പെട്ട ജാഗ്രതാ നിർദേശം നൽകി. സംശയത്തെ തുടർന്ന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പത്ത് പേരടങ്ങുന്ന ജെയ്‌ഷെ മുഹമ്മദ് സംഘം ചാവേറാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന സൂചനയാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയത്. പഹാഡ്ഗഞ്ച്, ജാമിയ നഗർ റെയിൽവേ സ്റ്റേഷനുകൾ സഹിതം എട്ട് കേന്ദ്രങ്ങളിൽ സ്‌പെഷ്യൽ സെൽ പരിശോധന നടത്തുകയാണ്

ജമ്മു കാശ്മീർ, പഞ്ചാബ്, അമൃത്സർ, പത്താൻകോട്ട് എന്നിവിടങ്ങളിലെ വ്യോമസേനാ കേന്ദ്രങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Share this story