സാക്‌സഫോൺ വിദഗ്ധൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു

സാക്‌സഫോൺ വിദഗ്ധൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു

സാക്‌സഫോൺ വിദഗ്ധൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു. 69 വയസ്സായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.

രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ച കലാകാരനാണ്. തമിഴ്‌നാട് സർക്കാരിന്റെ കലൈമാണി പുരസ്‌കാരത്തിനും അർഹനായിട്ടുണ്ട്. ബിബിസി പ്രൊമനേഡ് കച്ചേരിയിൽ ക്ഷണം കിട്ടിയ ആദ്യ കർണാടക സംഗീതജ്ഞൻ ആയിരുന്നു. കാഞ്ചി കാമകോടി പീഠത്തിന്റെയും ശൃംഗേരി മഠത്തിന്റെയും ആസ്ഥാന വിദ്വാൻ പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു.

Share this story