തീഹാർ ജയിലിൽ കഴിയുന്ന ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ എൻഫോഴ്‌സ്‌മെന്റിനും അനുമതി

തീഹാർ ജയിലിൽ കഴിയുന്ന ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ എൻഫോഴ്‌സ്‌മെന്റിനും അനുമതി

ഐഎൻഎക്‌സ് മീഡിയ കേസിൽ തീഹാർ ജയിലിൽ കഴിയുന്ന കോൺഗ്രസ് മുതിർന്ന നേതാവ് പി ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതി അനുമതി നൽകി. ജയിലിൽ വെച്ച് തന്നെ അറസ്റ്റ് രേഖപ്പെടുത്താനാണ് അനുമതി നൽകിയത്.

ചിദംബരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കിയിരുന്നു. നേരത്തെ ഇ.ഡി ഡൽഹി ഹൈക്കോടതിയിലും അറസ്റ്റിന് അനുമതി തേടിയിരുന്നു.

ആഗസ്റ്റ് 21ന് സിബിഐ അറസ്റ്റ് ചെയ്ത ചിദംബരം സെപ്റ്റംബർ 5 മുതൽ തീഹാർ ജയിലിൽ തുടരുകയാണ്. ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 17വരെ നീട്ടിയിട്ടുണ്ട്.

Share this story