ഇല്ല, തിരഞ്ഞെടുപ്പില്‍ തോറ്റതിന് പങ്കജ മുണ്ടെ ക്യാമറകള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിട്ടില്ല

ഇല്ല, തിരഞ്ഞെടുപ്പില്‍ തോറ്റതിന് പങ്കജ മുണ്ടെ ക്യാമറകള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിട്ടില്ല

മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍ കസിന്‍ സഹോദരന്‍ ധനഞ്ജയ് മുണ്ടെയോട് തോറ്റ ബി ജെ പി നേതാവ് പങ്കജ മുണ്ടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുന്ന വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളിലും മറ്റും വൈറലായത്. പര്‍ളി മണ്ഡലത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പങ്കജ പൊട്ടിക്കരയുന്നു എന്ന അടിക്കുറിപ്പോടെ ട്വിറ്ററിലാണ് ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത്. വാര്‍ത്താ ഏജന്‍സി ഐ എ എന്‍ എസ് പോലും ഇത് ഏറ്റുപിടിച്ചു ട്വീറ്റ് ചെയ്തു. ഇതോടെ മറ്റ് മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കി.

എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഒക്ടോബര്‍ 20ന് ടിവി9 എന്ന മറാഠി ചാനലിനോട് പങ്കജ സംസാരിക്കുന്ന വീഡിയോ ആണ് യഥാര്‍ത്ഥത്തില്‍ ഇത്. ഈ വീഡിയോയിലെ പ്രത്യേക ഭാഗം സ്‌ക്രീന്‍ ഷോട്ടെടുത്താണ് വ്യാജ പ്രചാരണം കൊടുമ്പിരി കൊണ്ടത്. മൊത്തം വീഡിയോ പരിശോധിച്ചാല്‍ അവര്‍ കരയുക പോലുമല്ലെന്നും തിരഞ്ഞെടുപ്പ് ഫലം എന്താകുമെന്നതിലെ ആശങ്ക പ്രകടിപ്പിക്കുകയാണെന്നും വ്യക്തമാകും.

Share this story