പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടി; തീഹാർ ജയിലിൽ തുടരും

പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടി; തീഹാർ ജയിലിൽ തുടരും

ഐഎൻഎക്‌സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ചിദംബരം ജയിലിൽ തുടരുന്നത്. അതേസമയം സിബിഐ കേസിൽ ചിദംബരത്തിന് ഒക്ടോബർ 22ന് ജാമ്യം ലഭിച്ചിരുന്നു

ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുക്കുന്നത്. സെപ്റ്റംബർ 5ന് കസ്റ്റഡിയിൽ നിന്നും ചിദംബരത്തെ തിഹാർ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് മാസത്തോളമായി തീഹാർ ജയിലിലാണ് ഇന്ത്യയുടെ മുൻ ധനകാര്യമന്ത്രി കൂടിയായ ചിദംബരം

ഐഎൻഎക്‌സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നാണ് ആരോപണം.

 

Share this story