ബിജെപി ഇല്ലാതെയും സർക്കാരുണ്ടാക്കാൻ അറിയാം: മഹാരാഷ്ട്രയിൽ അന്ത്യശാസനവുമായി ശിവസേന

ബിജെപി ഇല്ലാതെയും സർക്കാരുണ്ടാക്കാൻ അറിയാം: മഹാരാഷ്ട്രയിൽ അന്ത്യശാസനവുമായി ശിവസേന

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം ബിജെപി-ശിവസേന പാർട്ടികളിൽ രൂക്ഷമാകുന്നു. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തിൽ ശിവസേന ഉറച്ചുനിൽക്കുകയാണ്. വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും ബിജെപി ഇല്ലാതെയും സർക്കാർ രൂപീകരിക്കാൻ ശിവസേനക്ക് സാധിക്കുമെന്നും ശിവസേന മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു

മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കുമെന്ന് ഉദ്ദവ് താക്കറെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടന്നിരിക്കും. സർക്കാർ രൂപീകരിക്കാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ശിവസേനക്ക് സാധിക്കും. ശിവസേനയിൽ നിന്ന് മുഖ്യമന്ത്രി വേണമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്.

എൻ സി പി നേതാവ് ശരദ് പവാറുമായി സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ 54 സീറ്റുകളാണ് എൻ സി പിക്കുള്ളത്. ശിവസേനക്ക് 56 സീറ്റുകളും ലഭിച്ചു. ശിവസേനയെ പിന്തുണക്കാമെന്ന നിലപാടാണ് കോൺഗ്രസിനുമുള്ളത്. ബിജെപി വിട്ടുവീഴ്ചക്ക് തയ്യാറാകുന്നില്ലെങ്കിൽ ശിവസേന പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ചേർന്ന് സർക്കാരുണ്ടാക്കാനുള്ള സാധ്യത ഏറുകയാണ്

 

Share this story