മുഖ്യമന്ത്രിയാകാന്‍ ആദിത്യ താക്കറെ അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചുവോ?

മുഖ്യമന്ത്രിയാകാന്‍ ആദിത്യ താക്കറെ അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചുവോ?

മഹാരാഷ്ട്രയില്‍ ബി ജെ പിയും ശിവസേനയും സഖ്യസര്‍ക്കാറിനെ ചൊല്ലി ശക്തമായ തര്‍ക്കത്തിലാണല്ലൊ. മകന്‍ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാന്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ ശ്രമിക്കുന്നുണ്ട്. അതിനിടെ, മുഖ്യമന്ത്രി പദം ലഭിക്കാന്‍ ആദിത്യ താക്കറെ അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചെന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചത്.

ഹിന്ദുത്വയില്‍ നിന്ന് ശിവസേന ഒരടി പിന്നിലാണെന്ന് വാദിക്കാന്‍ ബി ജെ പി പ്രവര്‍ത്തകരാണ് ആദിത്യ ദര്‍ഗ സന്ദര്‍ശിക്കുന്ന ചിത്രവും വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഗൗരവ് പ്രധാന്‍ എന്നയാളുടെ ട്വിറ്ററിലാണ് ‘ബാലാ സാഹിബ് വീണ്ടും മരിച്ചിരിക്കുന്നു, നല്ലകാര്യം ശിവസേന’ എന്ന അടിക്കുറിപ്പോടെ ഈ ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്.

എന്നാല്‍, കഴിഞ്ഞ ജൂണിലെ സന്ദര്‍ശന ഫോട്ടോയാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് പിന്നാലെ സന്ദര്‍ശിച്ചുവെന്ന പേരില്‍ പ്രചരിക്കുന്നത്. അന്നത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

മുഖ്യമന്ത്രിയാകാന്‍ ആദിത്യ താക്കറെ അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചുവോ?

Share this story