ജമ്മു കാശ്മീർ വിഭജനത്തിന് ശേഷമുള്ള ഇന്ത്യയുടെ പുതിയ ഭൂപടം പുറത്തിറങ്ങി

ജമ്മു കാശ്മീർ വിഭജനത്തിന് ശേഷമുള്ള ഇന്ത്യയുടെ പുതിയ ഭൂപടം പുറത്തിറങ്ങി

ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെയുള്ള ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറങ്ങി. ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി കാശ്മീരിനെ തിരിച്ചിട്ടാണ് ഭൂപടം ഇറങ്ങിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഭൂപടം പുറത്തിറക്കിയത്.

ജമ്മു കാശ്മീർ, ലഡാക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്തിറങ്ങിയിരുന്നു. രണ്ടിടത്തും ലഫ്റ്റനന്റ് ഗവർണർമാരെയും കേന്ദ്രം നിയമിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിൽ ഗിരീഷ് ചന്ദ്ര മർമുവും ലഡാക്കിൽ രാധാകൃഷ്ണ മാഥൂറുമാണ് ലഫ്. ഗവർണർമാർ.

കാശ്മീർ വിഭജനത്തോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഒമ്പതായി ഉയരുകയും ചെയ്തു. ഇതിന് മുമ്പ് ഇന്ത്യയിൽ 29 സംസ്ഥാനങ്ങളാണുണ്ടായിരുന്നത്. ആഗസ്റ്റ് 5നാണ് ജമ്മു കാശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിക്കുന്നത്

 

Share this story